സി.ബി.എസ്.ഇ മലക്കംമറിഞ്ഞു; സ്കൂൾ കാമ്പസിൽ വിൽപനയാകാം
text_fieldsന്യൂഡൽഹി: പുസ്തകവും പഠനോപകരണങ്ങളും സ്റ്റേഷനറി സാധനങ്ങളും സ്കൂൾ കാമ്പസിൽ വിൽക്കാൻ പാടില്ലെന്ന ഉത്തരവിൽനിന്ന് സി.ബി.എസ്.ഇ മലക്കംമറിഞ്ഞു. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും വിൽക്കാൻ കാമ്പസിൽ ചെറിയ കടകൾ തുറക്കാൻ സ്കൂളുകൾക്ക് അനുമതി നൽകി പുതിയ സർക്കുലർ പുറത്തിറക്കി.
കഴിഞ്ഞ ഏപ്രിൽ 19നാണ് സ്കൂൾ കാമ്പസുകളെ കച്ചവടസ്ഥലമാക്കരുതെന്ന് ആവശ്യപ്പെട്ടും നോട്ടുപുസ്തകം, യൂനിഫോം, ഷൂ, ബാഗ് അടക്കമുള്ള പഠനസാമഗ്രികളുടെ വിൽപന നിരോധിച്ചും സി.ബി.എസ്.ഇ സർക്കുലർ ഇറക്കിയത്. അടുത്തവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ എൻ.സി.ഇ.ആർ.ടി െവബ്സൈറ്റ് വഴി ഒാർഡർ ചെയ്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ഇൗ ഉത്തരവാണ് തിരുത്തിയത്.
എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ കൗൺസിലിെൻറ വെബ്സൈറ്റിലൂടെ വാങ്ങിയശേഷം കാമ്പസിലെ കടകളിലൂടെ വിദ്യാർഥികൾക്ക് വിൽക്കാമെന്ന് കഴിഞ്ഞ 25ന് സി.ബി.എസ്.ഇ ഡെപ്യൂട്ടി സെക്രട്ടറി കെ. ശ്രീനിവാസൻ ഇറക്കിയ ഭേദഗതി സർക്കുലറിൽ പറയുന്നു. വിദ്യാർഥികൾക്കാവശ്യമായ മറ്റ് പഠനോപകരണങ്ങളും കടയിലൂടെ വിൽക്കാം.
പുസ്തകങ്ങളടക്കമുള്ള പഠനസാമഗ്രികൾക്ക് സ്കൂളുകൾ അമിതവില ഇൗടാക്കുെന്നന്ന പരാതിയെതുടർന്നാണ് സി.ബി.എസ്.ഇ ഇവയുടെ വിൽപന തടഞ്ഞത്. ഇതിനെതിരെ സ്കൂൾ മാനേജ്മെൻറുകൾ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
