Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ പരീക്ഷ; ടൈംടേബിൾ ഉടൻ

text_fields
bookmark_border
സി.ബി.എസ്.ഇ പരീക്ഷ; ടൈംടേബിൾ ഉടൻ
cancel

ന്യൂഡൽഹി : സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ 2027ലെ താൽക്കാലിക ടൈംടേബിൾ ഉടൻ തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in-ൽ പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബർ 24നാണ് ബോർഡ് അടുത്ത പരീക്ഷയുടെ താത്കാലിക സമയവിവരം പുറത്തുവിട്ടിരുന്നത്. അതനുസരിച്ച് 2026ലെ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെയാണ് ക്രമീകരിച്ചിരുന്നത്. പരീക്ഷാ തീയതികൾ മുൻകൂട്ടി അറിയുന്നത് വിദ്യാർഥികൾക്ക് കൃത്യമായ പഠനപദ്ധതികൾ തയ്യാറാക്കാനും മികച്ച രീതിയിൽ പരീക്ഷക്ക് തയ്യാറെടുക്കാനും സഹായിക്കും. കൂടാതെ അധ്യാപകരെ പരീക്ഷാ ഡ്യൂട്ടികൾക്കും മൂല്യനിർണയത്തിനുമായി നിയോഗിക്കുന്നതുൾപ്പെടെയുള്ള അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാൻ സ്കൂളുകൾക്കും ഇത് സഹായകരമാകും.

വരാനിരിക്കുന്ന ടൈംടേബിളിൽ ബോർഡ് പരീക്ഷകളുടെ സമയക്രമം, കായികതാരങ്ങളായ വിദ്യാർഥികൾക്കുള്ള പ്രത്യേക പരീക്ഷാ തീയതികൾ, പത്താം ക്ലാസുകാരുടെ രണ്ടാമത്തെ ബോർഡ് പരീക്ഷാ ടൈംടേബിൾ, പന്ത്രണ്ടാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷാ തീയതികൾ എന്നിവ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികളുടെ ഏകദേശ എണ്ണവും ബോർഡ് പുറത്തുവിട്ടേക്കും.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുമെന്ന് പ്രതീക്ഷിച്ചിരുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തുവിടുന്ന പുതിയ ടൈംടേബിൾ വിദ്യാർഥികൾക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗരേഖയായി മാറും. പുതിയ പരീക്ഷാ കലണ്ടറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക പോർട്ടലിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE 2027 Exam Timetable
Next Story