You are here

ബൊഫോഴേ്​സ്​ കേസ്​ തുടരന്വേഷണം: ​അപേക്ഷ സി.ബി.ഐ പിൻവലിച്ചു

14:08 PM
16/05/2019
cbi-DELHI

ന്യൂഡൽഹി: ബൊഫോഴ്​സ്​ അഴിമതി കേസിൽ തുടരന്വേഷണത്തിന്​ അനുമതി തേടിയുള്ള അപേക്ഷ സി.ബി.ഐ പിൻവലിച്ചു. 2018 ഫെബ്രുവരിയിൽ ഡൽഹി കോടതിയിൽ നൽകിയ അപേക്ഷ പിൻവലിക്കുന്നതിനാണ്​ സി.ബി.ഐ അനുമതി തേടിയത്​. സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. പുതിയ തെളിവുകളുടെ പശ്​ചാത്തലത്തിൽ ബൊഫോഴ്​സ്​ ഇടപാടിൽ തുടരന്വേഷണം ആവശ്യമാണെന്നായിരുന്നു നേരത്തെ സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നത്​.

കേസിലെ തുടർ നടപടികൾ പിന്നീട്​ തീരുമാനിക്കുമെന്നും നിലവിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിക്കാൻ അനുവദിക്കണമെന്നും​ ഡൽഹി ചീഫ്​ മെട്രോപൊളിറ്റിൻ മജിസ്​ട്രേറ്റ്​ നവീൻകുമാറിനോട്​  സി.ബി.ഐ ആവശ്യപ്പെട്ടു. 

നേരത്തെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണനക്ക്​ എത്തിയപ്പോൾ ഇപ്പോൾ എന്തിനാണ്​ ഇങ്ങനെയൊരു അപേക്ഷ നൽകിയതെന്നായിരുന്നു സി.ബി.ഐയോടുള്ള കോടതിയുടെ ചോദ്യം. സ്വീഡിഷ്​ നിർമാതാക്കളായ ബൊഫോഴ്​സിൽ നിന്ന്​ 1437 കോടി രൂപക്ക്​ ഇന്ത്യൻ സൈന്യത്തിനായി തോക്കുകൾ വാങ്ങാനുള്ള കരാറാണ്​ വിവാദമായത്​. 

Loading...
COMMENTS