Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരേന്ദ്ര ഗിരിയുടെ...

നരേന്ദ്ര ഗിരിയുടെ മരണം: യു.പി പോലീസിൽ നിന്ന്​ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു​

text_fields
bookmark_border
നരേന്ദ്ര ഗിരിയുടെ മരണം: യു.പി പോലീസിൽ നിന്ന്​ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു​
cancel

ലഖ്നോ: സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ അന്വേഷണം യു.പി പൊലീസിൽ നിന്ന്​ സി.ബി.ഐ ഏറ്റെടുത്തു. നരേന്ദ്ര ഗിരിയുടെ മരണം സംബന്ധിച്ച്​ വിവാദം ഉയർന്ന സാഹചര്യത്തിൽ യു.പി സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്​ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ എഫ്​​.ഐ.ആർ സമർപ്പിച്ചു. ആറംഗ സി.ബി.ഐ സംഘമാണ്​ കേസ്​ അന്വേഷിക്കുന്നത്​.

തിങ്കളാഴ്ച വൈകീട്ടാണ് നേരന്ദ്ര ഗിരിയെ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്ര ഗിരി എത്താതിനാൽ അന്വേഷിച്ചെത്തിയ ശിഷ്യർ മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതിൽ പൊളിച്ചു അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നരേന്ദ്ര ഗിരി എഴുതിയതെന്ന്​ കരുതുന്ന ആത്​മഹത്യ കുറിപ്പും പൊലീസ്​ കണ്ടെടുത്തിരുന്നു. നരേന്ദ്ര ഗിരിയുടെ പ്രധാന ശിഷ്യനായ ആനന്ദ്​ ഗിരി, അനുയായികളായ ആധ്യ തിവാരി, മകൻ സന്ദീപ്​ തിവാരി എന്നിവരാണ്​ ആത്​മഹത്യക്ക്​ കാരണമെന്ന്​ നരേന്ദ്ര ഗിരി കുറിപ്പിൽ പറയുന്നുണ്ട്​. ഇവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

മരിക്കുന്നതിന്​ ഒരു മണിക്കൂർ മുമ്പ്​ നരേന്ദ്ര ഗിരി മൊബൈലിൽ ഷൂട്ട്​ ചെയ്​ത വീഡിയോയും പൊലീസ്​ കണ്ടെടുത്തിരുന്നു. നാലര മിനിറ്റുള്ള വീഡിയോയിലും 13 പേജുള്ള ആത്​മഹത്യ കുറിപ്പിലെ കാരണങ്ങൾ തന്നെയാണ്​ പറയുന്നത്​. ഒരു സ്​ത്രീക്കൊപ്പമുള്ള തന്‍റെ ചിത്രം ആനന്ദ്​ ഗിരി കമ്പ്യൂട്ടറിന്‍റെ സഹായത്താൽ സൃഷ്​ടിച്ചെന്നും തന്നെ അപകീർത്തിപ്പെടുത്താൻ അത്​ പ്രചരിപ്പിക്കുമെന്നുമാണ്​ നരേന്ദ്ര ഗിരി ചൂണ്ടിക്കാട്ടുന്നത്​. സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണത്തെ തുടർന്ന്​ മേയിൽ ആശ്രമത്തിൽ നിന്ന്​ പുറത്താക്കപ്പെട്ടയാളാണ്​ ആനന്ദ് ഗിരി. പിന്നീട്​ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും പുനഃസ്ഥാപിച്ചതായി പറയപ്പെടുന്നു.

അഖില ഭാരതീയ അഖാഡ പരിഷത്തിന്‍റെ ലെറ്റർഹെഡിൽ​ കൈ കൊണ്ട്​ എഴുതിയ ആത്​മഹത്യ കുറിപ്പിൽ എഴുതിയിരിക്കുന്നത്​ ഇതാണ്​-'ആനന്ദ്​ ഗിരി കാരണം എന്‍റെ മനസ്സ്​ ഏറെ അസ്വസ്​ഥമാണ്​. 2021 സെപ്​റ്റംബർ 13ന്​ ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ, അതിനുള്ള ധൈര്യം കിട്ടിയില്ല. ഇന്ന്​ എനിക്ക്​ ഒരു വിവരം കിട്ടി, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഒരു സ്​ത്രീക്കൊപ്പമുള്ള എന്‍റെ ​േഫാ​ട്ടോ കമ്പ്യൂട്ടർ സഹായത്തോടെ ആനന്ദ്​ ഗിരി സൃഷ്​ടിക്കുമെന്നും എന്നെ അപകീർത്തിപ്പെടുത്താൻ അത്​ പ്രചരിപ്പിക്കുമെന്നും. എന്‍റെ ഭാഗം ന്യായീകരിക്കാൻ എനിക്ക്​ കഴീയും പക്ഷേ, അതുണ്ടാക്കുന്ന അപമാനം ഞാനെങ്ങിനെ സഹിക്കും? ഇത്രകാലം അന്തസ്സോടെയാണ്​ ജീവിച്ചത്​. അപമാനിതനായി ജീവിക്കാൻ എനിക്ക്​ കഴിയില്ല. ഫോ​ട്ടോ വൈറലായി കഴിഞ്ഞാൽ എന്തൊക്കെ വിശദീകരണങ്ങളാണ്​ നിങ്ങൾക്ക്​ നൽകാൻ കഴിയുക എന്ന്​ ആനന്ദ്​ ഗിരി ചോദിച്ചിരുന്നു. ഇതെന്നെ അസ്വസ്​ഥനാക്കുകയാണ്​. അതുകൊണ്ട്​ ഞാൻ ജീവനൊടുക്കാൻ തീരുമാനിച്ചു'. ആനന്ദ്​ ഗിരി, ആധ്യ തിവാരി, സന്ദീപ്​ തിവാരി എന്നിവരാണ്​ തന്‍റെ മരണത്തിന്​ കാരണക്കാരെന്നും ഇവർ ശിക്ഷിക്കപ്പെട്ടാലേ തന്‍റെ ആത്​മാവിന്​ ശാന്തി ലഭിക്കൂയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്​.

അതേസമയം, കുറിപ്പ്​ നരേ​ന്ദ്ര ഗിരി എഴുതിയതല്ലെന്നും അദ്ദേഹത്തിന്‍റെ തലക്ക്​ പരിക്കേറ്റിട്ടുണ്ടെന്നുമൊക്കെയുള്ള ആരോപണങ്ങൾ അഖില ഭാരതീയ അഖാഡ പരിഷത്തിന്‍റെ ഭാഗത്തുനിന്ന്​ തന്നെ ഉയരുകയും സംഭവത്തിൽ ദുരൂഹത ഏറുകയും ചെയ്​തതോടെയാണ്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI probeMahant Narendra Girinarendra giri death
News Summary - CBI takes over probe iInto seer's alleged suicide
Next Story