അഴിമതി: ലാലുവിനും മകനും സി.ബി.െഎ സമൻസ്
text_fieldsന്യൂഡൽഹി: അഴിമതി കേസുമായി ബന്ധപ്പെട്ട് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനും സി.ബി.െഎയുടെ സമൻസ്. സെപ്തംബർ 25ന് ലാലുവിനോടും 26ന് തേജസ്വിയോടും ഹാജരാകാൻ നിർദേശം നൽകിയാണ് സമൻസ്. സി.ബി.െഎയെ ഉദ്ധരിച്ച് ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നേരത്തെ സെപ്തംബറിനും 11നും 12നും ഹാജരാകാൻ നിർദേശം നൽകി ഇരുവർക്കും സി.ബി.െഎ സമൻസ് അയിച്ചിരുന്നു. എന്നാൽ റാഞ്ചി കോടതിയിൽ ഇൗ ദിവസങ്ങളിൽ മറ്റൊരു കേസിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സി.ബി.െഎക്ക് മുന്നിലെത്തില്ലെന്ന് ലാലു അറിയിച്ചു. രാഷ്ട്രീയ പരിപാടികളുള്ളതിനാൽ അന്ന് ഹാജരാകാൻ കഴിയില്ലെന്ന് തേജസ്വിയും സി.ബി.െഎയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ എജൻസി പുതിയ സമൻസ് നൽകാൻ തീരുമാനിച്ചത്.
റെയിൽവേ മന്ത്രിയായിരിക്കുേമ്പാൾ െഎ.ആർ.ടി.സി ഹോട്ടലുകളുടെ അറ്റകുറ്റപ്പണി നടത്തിയതിൽ ലാലു അഴിമതി നടത്തിയെന്നാണ് സി.ബി.െഎ കേസ്. ബീഹാറിൽ ലാലു പ്രസാദ് യാദവും ശരത് യാദവും തമ്മിലുള്ള സഖ്യം തകരാൻ കാരണം ഇൗ കേസായിരുന്നു.
