Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം സി.ബി.ഐ അന്വേഷിക്കണം -രമ്യ ഹരിദാസ്
text_fieldsbookmark_border
ന്യൂഡൽഹി: വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിന് യു.എ.ഇ സർക്കാറിൽനിന്ന് പണം സ്വീകരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിെൻറ അനുമതി വാങ്ങിയിട്ടില്ലെന്ന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ ലൈഫ് മിഷൻ ചെയർമാൻകൂടിയായ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീനും രാജിവെക്കണമെന്ന് രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു.
കേരള സർക്കാർ ചട്ടലംഘനം നടത്തിയെന്ന് ബോധ്യമായിട്ടും കേന്ദ്രസർക്കാർ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും അടിയന്തരമായി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ധനമന്ത്രിക്കും കത്ത് നൽകിയതായും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
