Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎ തെളിവ്​...

സി.ബി.​െഎ തെളിവ്​ സമർപ്പിച്ചില്ല– സുപ്രീംകോടതി

text_fields
bookmark_border
സി.ബി.​െഎ തെളിവ്​ സമർപ്പിച്ചില്ല– സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ശാ​ര​ദ ചി​ട്ടി ത​ട്ടി​പ്പ്​ കേ​സി​ൽ കൊ​ൽ​ക്ക​ത്ത പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​റി​നെ​തി​രെ ഒ​രു തെ​ളി​വും സി.​ബി.​െ​എ സ​മ​ർ​പ്പി​ച്ചി​ല്ലെ​ന്ന്​ സു​​​പ്രീം​കോ​ട​തി വ്യ​ക്​​ത​മാ​ക്കി. ബം​ഗാ​ൾ പൊ​ലീ​സ്​ സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി തി​ങ്ക​ളാ​ഴ്​​ച അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സു​​പ്രീം​കോ​ട​തി ത​ള്ളി.

കൊ​ൽ​ക്ക​ത്ത പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട്​ സി.​ബി.​െ​എ സ​മ​ർ​പ്പി​ച്ച ഹ​ര​ജി കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ത​ള്ളി​യ​തി​നു​ ശേ​ഷം കോ​ട​തി അ​വ​ധി​യി​ലു​ള്ള ഞാ​യ​റാ​ഴ​്​​ച ചോ​ദ്യം ചെ​യ്യാ​ൻ പോ​യ 40 അം​ഗ സി.​ബി.​െ​എ സം​ഘ​ത്തെ ​ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ​തി​രെ​യാ​ണ്​ സി.​ബി.​െ​എ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ്​ രാ​ജീ​വ്​ കു​മാ​റി​നെ തേ​ടി പോ​യ​തെ​ന്ന സി.​ബി.​െ​എ വാ​ദം ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി ത​ള്ളി. കൊ​ൽ​ക്ക​ത്ത​യി​ൽ​പോ​യ സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ പൊ​ലീ​സ്​ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും അ​സാ​ധാ​ര​ണ​മാ​യ സ്​​ഥി​തി​വി​ശേ​ഷ​മാ​ണെ​ന്നും​ സി.​ബി.​െ​എ​ക്കു​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വാ​ദി​ച്ചു. താ​ങ്ക​ളു​ടെ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ചു​വെ​ന്ന്​ ​മേ​ത്ത​യോ​ട്​ പ​റ​ഞ്ഞ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ‘തെ​ളി​വ്​ ന​ശി​പ്പി​ച്ചു​വെ​ന്ന​തി​ന്​ ഒ​രു ​െത​ളി​വും കാ​ണി​ച്ചി​ല്ല’ എ​ന്ന്​ തു​ട​ർ​ന്നു. കോ​ട​തി മു​റി​യി​ലേ​ക്ക്​ ക​ട​ക്കു​ന്ന​തി​ന്​ മു​മ്പാ​ണ്​ രേ​ഖ​ക​ൾ കി​ട്ടി​യ​തെ​ന്ന്​ താ​ങ്ക​ൾ ത​ന്നെ പ​റ​യു​ന്ന സ്​​ഥി​തി​ക്ക്​ ഹ​ര​ജി ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 10.30ന്​ ​പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

പശ്ചിമ ബംഗാൾ സർക്കാറി​​െൻറ ഹരജി: അടിയന്തര വാദം കേൾക്കാൻ കോടതി വിസമ്മതിച്ചു
കൊ​ൽ​​ക്ക​ത്ത: ചി​ട്ടി ത​ട്ടി​പ്പ്​ കേ​സി​ൽ കൊ​ൽ​ക്ക​ത്ത സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​റി​നെ ചോ​ദ്യം​ചെ​യ്യാ​നു​ള്ള സി.​ബി.​െ​എ നീ​ക്ക​ത്തി​നെ​തി​രെ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ അ​ടി​യ​ന്ത​ര വാ​ദം കേ​ൾ​ക്കാ​ൻ ക​ൽ​ക്ക​ത്ത ഹൈ​കോ​ട​തി വി​സ​മ്മ​തി​ച്ചു.

കേ​ന്ദ്രം ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പ്​ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ജ​സ്​​റ്റി​സ്​ ശി​വ​കാ​ന്ത്​ പ്ര​സാ​ദ്​ വാ​ദം​ കേ​ൾ​ക്ക​ൽ ചൊ​വ്വാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി. സം​സ്​​ഥാ​ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ൽ ഹൈ​കോ​ട​തി സ്​​റ്റേ നി​ല​നി​ൽ​ക്കെ​യാ​ണ്​ സി.​ബി.​െ​എ രാ​ജീ​വ്​ കു​മാ​റി​​​െൻറ വ​സ​തി​യി​ലെ​ത്തി​യ​തെ​ന്ന്​ സം​സ്​​ഥാ​ന​ത്തി​​​െൻറ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ൽ കി​ഷോ​ർ ദ​ത്ത പ​റ​ഞ്ഞു. കോ​ട​തി കേ​സി​ൽ ഫെ​ബ്രു​വ​രി 13ന്​ ​വാ​ദം കേ​ൾ​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ സി.​ബി.​െ​എ ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ൽ ശ്ര​മം ​കോ​ട​തി ഉ​ത്ത​ര​വ്​ ലം​ഘി​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം ബോ​ധി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBImalayalam newscontempt caseKolkata Police ChiefBengal chief secretaryCBI VS Mamata
News Summary - CBI to seek contempt case against Kolkata police chief - India News
Next Story