'ഓപറേഷൻ ചക്ര'; സൈബർ കുറ്റവാളികൾക്കായി 105 സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന
text_fieldsന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കായി ചൊവ്വാഴ്ച സി.ബി.ഐ 105 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനയുടെ സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്.
ഇന്റർപോൾ, എഫ്.ബി.ഐ, റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബർ കുറ്റവാളികൾക്കെതിരെ 'ഓപ്പറേഷൻ ചക്ര' പരിശോധന ആരംഭിച്ചത്.
105ൽ 87 സ്ഥലങ്ങളിൽ സി.ബി.ഐയും 18 സ്ഥലങ്ങളിൽ സംസ്ഥാന പൊലീസും തിരച്ചിൽ നടത്തി. 300ഓളം പ്രതികൾ നിരീക്ഷണത്തിലാണ്. സൈബർ തട്ടിപ്പ് നടത്തിയ രണ്ട് കോൾ സെന്ററുകൾ പിടിച്ചെടുത്തതായി സി.ബി.ഐ അറിയിച്ചു. രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഒന്നര കിലോ സ്വർണവും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധനകൾക്ക് പിന്നാലെ സി.ബി.ഐ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുക്കുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

