Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയുടെ പേരിൽ വ്യാജ വായ്പ; സി.ബി.െഎ കേസെടുത്തു
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ദുരുപയോഗം ചെയ്ത് വായ്പ പദ്ധതി ആരംഭിച്ച സംഭവത്തിൽ സി.ബി.െഎ കേസെടുത്തു. 11 മാസം മുമ്പ് പ്രധാനമന്ത്രിയുടെ ഒാഫിസ് നൽകിയ പരാതിയിലാണ് കേസ്.
‘പ്രധാനമന്ത്രി ജൻ കല്യാൺ യോജന’ എന്ന പേരിൽ വായ്പ പദ്ധതി തുടങ്ങിയത് സംബന്ധിച്ച് 11 മാസംമുമ്പ് പ്രധാന ദേശീയ ദിനപത്രത്തിൽ പരസ്യം വന്നിരുന്നു. 12 മണിക്കൂറിനുള്ളിൽ ചേർന്നാൽ ഫയൽ നിരക്ക് വേണ്ട, ജാമ്യം വേണ്ട, പലിശയില്ല, 60 ശതമാനം റിബേറ്റ് എന്നിങ്ങനെ വാഗ്ദാനങ്ങളുമായാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. www.satyamgroup.org എന്ന അഡ്രസിൽ ലോഗ് ഇൻ ചെയ്യാനായിരുന്നു നിർദേശം. ആൾമാറാട്ടമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തതെന്ന് സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story