Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ്​ പെൺകുട്ടിയുടെ...

ഉന്നാവ്​ പെൺകുട്ടിയുടെ നില മെച്ചപ്പെട്ടു; പൊലീസ്​ മൊഴിയെടുത്തു

text_fields
bookmark_border
Unnao-accident-040819.jpg
cancel

ന്യൂ​ഡ​ൽ​ഹി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​ത്തോ​ട്​ മ​ല്ലി​ട്ട ഉ​ന്നാ​വ്​ പെ​ൺ​കു​ട്ടി​യു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ അ​വ​രു​ടെ​ മൊ​ഴി​യെ​ടു​ത്തു. പെ​ൺ​കു​ട്ടി​യെ വാ​ർ​ഡി​ലേ​ക്ക്​ മാ​റ്റി​യ​താ​യി ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക​​െൻറ മൊ​ഴി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ല​ഖ്​​നോ​വി​ലെ കി​ങ്​ ജോ​ർ​ജ്​ മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്നാ​ണ്​ അ​തി​ഗു​രു​ത​ര നി​ല​യി​ൽ ക​ഴി​ഞ്ഞ മാ​സം പെ​ൺ​കു​ട്ടി​യെ വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി ‘എ​യിം​സി’​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ബി.​ജെ.​പി എം.​എ​ൽ.​എ കു​ൽ​ദീ​പ്​ സി​ങ്​ സെ​ങ്കാ​ർ 2017ൽ​ത​ന്നെ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്ന​ പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി വ​ൻ വി​വാ​ദ​ത്തി​ന്​ കാ​ര​ണ​മാ​യി​രു​ന്നു. ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന്​ കേ​സ്​ അ​ട്ടി​മ​റി​ക്കാ​ൻ അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച്​ വ​ലി​യ ശ്ര​മ​ങ്ങ​ളു​ണ്ടാ​യി.

ക​ഴി​ഞ്ഞ മാ​സം റാ​യ്​​ബ​റേ​ലി​യി​ലെ ഗു​രു​ബ​ക്ഷ്​ ഗ​ഞ്ചി​ൽ​വെ​ച്ച്​​ പെ​ൺ​കു​ട്ടി​യും ബ​ന്ധു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​റി​ൽ ട്ര​ക്​​ ഇ​ടി​ച്ചാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്​. സെ​ങ്കാ​റി​​െൻറ ആ​ള​ു​ക​ൾ മ​നഃ​പൂ​ർ​വം ഉ​ണ്ടാ​ക്കി​യ അ​പ​ക​ട​മാ​ണി​തെ​ന്ന്​ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ര​ണ്ട്​ ബ​ന്ധു​ക്ക​ൾ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യും അ​ഭി​ഭാ​ഷ​ക​ന്​ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBImalayalam newsindia newsUnnao RapeUnnao Rape Survivor
News Summary - CBI records statement of Unnao rape survivor
Next Story