Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ് മല്യയുടെ...

വിജയ് മല്യയുടെ ബംഗളൂരുവിലെ ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ്

text_fields
bookmark_border
വിജയ് മല്യയുടെ ബംഗളൂരുവിലെ ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ്
cancel

ബംഗളൂരു: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യയുടെ ബംഗളൂരുവിലെ ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് നഗരത്തിലെ യു.ബി ഗ്രൂപ്പിന്‍െറ ഓഫിസുകളില്‍ തിങ്കളാഴ്ച ബംഗളൂരു ഡിവിഷന്‍െറ സഹായത്തോടെ സി.ബി.ഐ സെന്‍ട്രല്‍ ഡിവിഷന്‍ റെയ്ഡ് നടത്തിയത്. യു.ബി ഗ്രൂപ്പ് ഓഫിസുകള്‍ സി.ബി.ഐ സന്ദര്‍ശിച്ചതായും റെയ്ഡുമായി പൂര്‍ണമായി സഹകരിച്ചതായും യു.ബി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും സി.ബി.ഐ പുറത്തുവിട്ടിട്ടില്ല. 9000 കോടിയുടെ വായ്പ കുടിശിക തിരിച്ചുപിടിക്കാന്‍ കഴിഞ്ഞദിവസം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡി.ആര്‍.ടി) സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 അംഗ ബാങ്കിങ് കര്‍സോര്‍ഷ്യത്തിന് അനുമതി നല്‍കിയിരുന്നു. 6203.5 കോടി രൂപ 11.5 ശതമാനം പലിശയുള്‍പ്പെടെ മല്യയുടെ സ്ഥാപനങ്ങളില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കാനാണ് ട്രൈബ്യൂണല്‍ നിര്‍ദേശം. കിങ്ഫിഷല്‍ എയര്‍ലൈന്‍സ്, യു.ബി.എച്ച്.എല്‍, കിങ്ഫിഷല്‍ ഫിന്‍വെസ്റ്റ്, മല്യയുടെ സ്വകാര്യ സ്വത്തുകള്‍ തുടങ്ങിയവയില്‍നിന്ന് ബാങ്കുകള്‍ക്ക് തുക തിരുച്ചുപിടിക്കാനാകും. 2016 മാര്‍ച്ചില്‍ മല്യ ബ്രിട്ടനിലേക്കു കടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyaub group
News Summary - CBI raids Vijay Mallya's UB Group office in Bengaluru
Next Story