ശിവകുമാറിനെതിരെ സി.ബി.ഐ നടപടികൾ തുടരാനാകില്ല
text_fieldsഎ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ സന്ദർശിക്കാൻ ബംഗളൂരുവിലെ
വസതിയിലെത്തിയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെ.പി.സി.സി
പ്രസിഡന്റ് ഡി.കെ. ശിവകുമാറും
ബംഗളൂരു: വരവിൽകവിഞ്ഞ സ്വത്തു സമ്പാദന കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കിയില്ല. ജൂൺ 12നാണ് കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈകോടതി ഇടക്കാല ഉത്തരവിട്ടത്.
എന്നാൽ, ഇതിനെതിരെ സി.ബി.ഐ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബെല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാലവിധി സ്റ്റേ ചെയ്യാൻ തയാറായില്ല. ഇതോടെ ശിവകുമാറിനെതിരായ സി.ബി.ഐ നടപടികൾ തുടരാനാകില്ല. വിഷയത്തിൽ നവംബർ ഏഴിന് അഭിപ്രായമറിയിക്കാൻ സുപ്രീംകോടതി ശിവകുമാറിന് നോട്ടീസ് അയച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

