Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയമുന എക്​സ്​പ്രസ്​...

യമുന എക്​സ്​പ്രസ്​ ഹൈവേ അഴിമതി സി.ബി.ഐ അന്വേഷിക്കും

text_fields
bookmark_border
Expressway
cancel

ന്യൂഡൽഹി: യമുന എക്​സ്​പ്രസ്​ ഹൈവേക്കായി മഥുരയിൽ ഭൂമി വാങ്ങിയതിലെ ക്രമക്കേട്​ സംബന്ധിച്ച്​ സി.ബി.ഐ അന്വേഷണം. ഉത്തർപ്രദേശ് മുൻ​ മുഖ്യമന്ത്രിയും ബി.എസ്​.പി അധ്യക്ഷയുമായ മായാവതിയാണ്​ 165 കി.മീ നീളമുള്ള യമുന എകസ്​പ്രസ്​ ഹൈവേ പദ്ധതിക്ക്​ 2009ൽ തുടക്കം കുറിച്ചത്​. 2012ൽ അഖിലേഷ്​ യാദവാണ്​ പദ്ധതി ഉദ്​ഘാടനം ചെയ്​തത്​.

എക്​സ്​പ്രസ്​ ഹൈവേ ചീഫ്​ എക്​സിക്യൂട്ടീവ്​ പി.സി ഗുപ്​തയും മറ്റ്​ 19 പേരും കേസിലെ എഫ്​.ഐ.ആറിൽ പ്രതികളാണ്​. 2018ലാണ്​ ഉത്തർപ്രദേശ്​ സർക്കാർ കേസിൽ എഫ്​.ഐ.ആർ സമർപ്പിക്കുന്നത്​. തുടർന്ന്​ സർക്കാർ വിശദ അന്വേഷണത്തിനായി കേസ്​ സി.ബി.ഐക്ക്​ വിടുകയായിരുന്നു.

പി.സി ഗുപ്​തയും മറ്റ്​ പ്രതികളും ചേർന്ന്​ മഥുരയിൽ 57.15 ഹെക്​ടർ ഭൂമി 19 കമ്പനികളുടെ സഹായത്തോടെ 85.49 കോടി രൂപക്ക്​ വാങ്ങി. ഈ ഭൂമി വലിയ വിലക്ക്​ യമുന എക്സ്​പ്രസ്​വേ ഇൻഡസ്​ട്രിയൽ ഡെവലപ്​മ​​െൻറ്​ അതോറിറ്റിക്ക്​ മറിച്ച്​ വിറ്റതിലൂടെ 126 കോടി നഷ്​ടം സർക്കാറിനുണ്ടായെന്നാണ്​ ആരോപണം. ഇതിലാണ്​ ഇപ്പോൾ സി.ബി.ഐ അന്വേഷണം നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akilesh yadavmayavathimalayalam newsindia newsYamuna Express Highway
News Summary - CBI To Probe Alleged Expressway Scam-India news
Next Story