മല്യയേയും നീരവിനെയും രാജ്യംവിടാൻ സഹായിച്ചത് മോദിയുടെ വിശ്വസ്തൻ- രാഹുൽ
text_fieldsന്യൂഡൽഹി: വായ്പയെടുത്ത് രാജ്യംവിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർക്ക് സഹായം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ സി.ബി.െഎ ഒാഫീസർ ആണെന്ന് ആരോപണവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലുടെയാണ് മോദിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി രാഹുൽ രംഗത്തെത്തിയത്.
സി.ബി.െഎയുടെ ലുക്ക് ഒൗട്ട് നോട്ടീസ് ദുർബലപ്പെടുത്തി മല്യയെ ഇന്ത്യ വിടാൻ സഹായിച്ചത് ജോയിൻറ് ഡയറക്ടർ എ.കെ ശർമ്മയാണ്. ഗുജറാത്തിൽ നിന്നുള്ള നീലക്കണ്ണുള്ള ഇൗ പൊലീസ് ഒാഫീസറാണ് മോദിയുടെ വിശ്വസ്തൻ. നീരവ് മോദിയേയും മെഹുൽ ചോക്സിയേയും രക്ഷപ്പെടാൻ സഹായിച്ചതും ഇതേ പൊലീസ് ഒാഫീസർ ആണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടികാഴ്ച നടത്തിയിരുന്നുവെന്ന് വിജയ് മല്യ പറഞ്ഞതിന് പിന്നാലെ രാഹുൽ ഗാന്ധി മോദിക്കെതിരെ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
