മുന്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ മാനസികമായി പീഡിപ്പിച്ചതിന് 42 പേര്‍ക്കെതിരെ കേസ്
text_fieldsപനാജി: മുന്‍ എയര്‍ ഇന്ത്യ ജീവനക്കാരനെ മാനസികമായി പീഡിപ്പിച്ചതിന് സി.ബി.ഐ ഉദ്യോഗസ്ഥനടക്കം 42 പേര്‍ക്കെതിരെ ഗോവ പൊലീസ് കേസെടുത്തു. ഗോവയിലെ ഡബോളിം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരനായിരുന്ന സുരേഷ് ബാബു, തൊഴിലിടത്തില്‍ മാനസികമായി പ്രയാസപ്പെടുത്തിയെന്നു കാണിച്ച് നല്‍കിയ പരാതിയിലാണ് കേസ്. 41 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും ഒരു സി.ബി.ഐ ഉദ്യോഗസ്ഥനുമെതിരെയാണ് കേസ്. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമമുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
സുരേഷ് ബാബു ജോലിചെയ്തിരുന്ന 12 വര്‍ഷത്തിനിടക്ക് സഹപ്രവര്‍ത്തകര്‍ വിവിധ കേസില്‍ കുടുക്കുകയും ഒറ്റപ്പെടുത്തി മാനസികമായി തളര്‍ത്തുകയുമായിരുന്നുവെന്നാണ് പരാതി. ഒൗദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് മേലുദ്യോഗസ്ഥര്‍ ജോലിസ്ഥലത്ത് അവഹേളിച്ചതായും കള്ളരേഖകള്‍ നിര്‍മിച്ച് കേസില്‍പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.