മുംബൈ: സൊഹറാബുദ്ദീൻ കേസിന് മുമ്പ് തന്നെ സി.ബി.െഎ ജഡ്ജി ജെ.ടി ഉത്പതിനെ മാറ്റിയിരുന്നുവെന്ന് മഹാരാഷ്ട്ര സർക്കാർ. നേരത്തെ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വാദം തുടങ്ങിയതിന് ശേഷമാണ് ഉത്പത്തിനെ മാറ്റിയതെന്ന് ആരോപണമുണ്ടായിരുന്നു. അത് സുപ്രീംകോടതി ഉത്തരവിെൻറ ലംഘനമായിരുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇത് നിരാകരിക്കുന്നതാണ് സർക്കാറിെൻറ പുതിയ വാദം.
വ്യാജ ഏറ്റുമുട്ടൽ കേസിൽ വിചാരണ പൂർത്തിയാകുന്നത് വരെ ജഡ്ജിയെ മാറ്റരുതെന്ന് സുപ്രീംകോടതിയുടെ നിർദേശമുണ്ടായിരുന്നു. ഇത് മഹാരാഷ്ട്ര സർക്കാർ ലംഘിച്ചുവെന്നായിരുന്നു ആരോപണം. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കുേമ്പാഴാണ് പഴയ കേസ് വീണ്ടും ഉയർന്ന് വന്നത്.
ഉത്പതിനെ മാറ്റിയതിന് ശേഷമാണ് വ്യാജ ഏറ്റുമുട്ടൽ കേസ് സംബന്ധിച്ച വാദം തുടങ്ങിയതെന്ന് സർക്കാറിന് വേണ്ടി ഹാജരായ മുകുൾ റോത്തഗ് കോടതിയിൽ വാദിച്ചു. എന്നാൽ, കേസിൽ വാദം തുടങ്ങിയതിന് ശേഷമാണ് ഉത്പതിനെ മാറ്റിയതെന്നാണ് ഹരജിക്കാർ വേണ്ടി ഹാജരായ ഇന്ദിര ജെയ് സിങിെൻറ വാദം.
ആവശ്യത്തിന് ഗൃഹപാഠം ചെയ്യാതെയാണ് ഇന്ദിര ജെയ്സിങ് കേസുമായി എത്തിയിരിക്കുന്നതെന്നായിരുന്നു റോത്തഗ് ഇതിന് മറുപടി നൽകിയത്. കേസിെൻറ നടപടിക്രമങ്ങൾ എന്താണെന്ന് പോലും ജെയ്സിങിന് അറിയില്ലേ എന്നും റോത്തഗ് ചോദിച്ചു. ഇൗ കേസിന് പിന്നിൽ ജെയ്സിങ് സ്ഥാപിത താൽപര്യമുണ്ടെന്ന് റോത്തഗി ആരോപിച്ചപ്പോൾ അതേ എനിക്ക് താൽപര്യങ്ങളുണ്ട് താങ്കൾക്ക് തൃപ്തിയായോ എന്ന് ജെയ്സിങ് തിരിച്ചടിച്ചു. മഞ്ഞ പത്രപ്രവർത്തനത്തിെൻറ ഭാഗമായാണ് ലോയ കേസ് ഹരജിയുമായി ജെയ്സിങ് രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, ലോയ കേസിലെ മെഡിക്കൽ, പൊലീസ് റിപ്പോർട്ടുകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജിയെന്ന് ഇന്ദിര ജെയ്സിങ് കോടതിയിൽ ബോധിപ്പിച്ചു. ലോയയുടേത് സ്വാഭാവിക മരണമാണെന്ന ബന്ധുക്കളിൽ ചിലരുടെ വാദം മുഖവിലക്കെടുക്കേണ്ട. അതേ സമയം, ലോയക്ക് അടിയന്തര ചികിൽസ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടുവെന്ന സഹോദരിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നും ജെയ്സിങ് പറഞ്ഞു.
നേരത്തെ ജസ്റ്റിസ് ലോയയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി പരിഗണിച്ചത്.