Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജരേഖ: നിർമാണ...

വ്യാജരേഖ: നിർമാണ കമ്പനിക്കെതിരെ സി.ബി.​െഎ കേസ്​

text_fields
bookmark_border
വ്യാജരേഖ: നിർമാണ കമ്പനിക്കെതിരെ സി.ബി.​െഎ കേസ്​
cancel

ന്യൂഡൽഹി: വ്യാജരേഖ ചമച്ച്​ ബാങ്കിനെ കബളിപ്പിച്ച നിർമാണ കമ്പനിക്കെതിരെ സി.ബി.​െഎ കേസെടുത്തു. സ്​റ്റേറ്റ്​ ബാങ ്ക്​ ഒാഫ്​ ഇന്ത്യയുടെ പരാതിയിൽ ഹൈദരാബാദ്​ ആസ്​ഥാനമയി പ്രവർത്തിക്കുന്ന ‘ബി.എൻ.ആർ ഇൻഫ്രാ ആൻഡ്​​ ലീസിങ്​​ ലിമിറ ്റഡ്​’ എന്ന കമ്പനിക്കും കമ്പനിയുടെ പ്രമോട്ടർമാരായ ബി. നരസിംഹ റെഡ്ഡി, എസ്. ബിന്ദു സാഗർ റെഡ്ഡി, അഭിഭാഷകന്മാരായ നെല്ലുതല ജഗൻ, വി. നരസിംഹ റാവു, ഡി. പ്രഭാകര റെഡ്ഡി, സ്വത്തിന്​ മൂല്യനിർണയം നടത്തിയ എൻ. ദത്താത്രേയണ്ഡു, എൽ. കിഷോർ ചന്ദ്​ എന്നിവർക്കെതിരെയാണ്​ സി.ബി.​െഎ കേസെടുത്തത്​.

കുറ്റകരമായ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ നിർമാണം തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്​. ഇടപാടിൽ ബാങ്കിന്​ 8.20 കോടിയുടെ നഷ്​ടമുണ്ടായി എന്നാണ്​ എസ്​.ബി.​െഎ പരാതിയിൽ പറയുന്നത്​. പ്രമോട്ടറായ നരസിംഹ റെഡ്ഡിയുടെ ഉടമസ്​ഥതയിലുള്ള കൃഷിഭൂമി വ്യാജരേഖ ചമച്ച്​ കരഭൂമിയായി കാണിച്ച്​ ബാങ്കിൽനിന്ന്​ വായ്​പ എടുത്ത ശേഷം തിരിച്ചടച്ചില്ലെന്നാണ്​ പരാതി. ഭൂമിയുടെ വിലനിർണയത്തിൽ ബാങ്കി​​െൻറ ഉദ്യോഗസ്​ഥരും ക്രമക്കേട്​ കാണിച്ചതായി സി.ബി.​െഎ കണ്ടെത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIFIRBNR Infra
News Summary - CBI issues FIR against BNR Infra- India news
Next Story