ചിദംബരത്തിനെതിരെയും അന്വേഷണം മുന്നോട്ട്
text_fieldsന്യൂഡൽഹി: അഴിമതിക്കേസിൽ കാർത്തി ചിദംബരത്തെ അറസ്റ്റു ചെയ്ത സി.ബി.െഎ, പിതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തിനെതിരായ അന്വേഷണ നടപടികളും മുന്നോട്ടു നീക്കുന്നു. നീണ്ട നിയമ പോരാട്ടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.എയർസെൽ-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കാർത്തിയും ചിദംബരവും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ടെലിവിഷൻ കമ്പനിയായ െഎ.എൻ.എക്സ് മീഡിയക്ക് 2007ൽ ഭരണസ്വാധീനം ദുരുപയോഗിച്ച് വിദേശനിക്ഷേപം സ്വീകരിക്കാൻ വഴി തുറന്നുകൊടുത്ത് കോഴ വാങ്ങിയെന്നാണ് കാർത്തിക്കെതിരായ പ്രധാന കേസ്. എയർസെൽ-മാക്സിസ് ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അംഗീകാരം കിട്ടിയതിൽ ചിദംബരത്തിെൻറ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കാർത്തിയുടെ നിയമപോരാട്ടം വിചാരണക്കോടതി, മദ്രാസ് ൈഹകോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലായി നടന്നു വരുന്നു. സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണങ്ങളിലൂടെ തന്നെയും കുടുംബത്തെയും നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പി. ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ട്.
എയർസെൽ-മാക്സിസ് ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന് അനുമതി നൽകാൻ മന്ത്രിസഭ സാമ്പത്തികകാര്യ സമിതിക്കു മാത്രമാണ് അധികാരമെന്നിരിക്കേ, അന്നത്തെ ധനമന്ത്രി പി. ചിദംബരം എങ്ങനെ അനുമതി നൽകിയെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് 2014ൽ പ്രത്യേക കോടതിയിൽ ടെലികോം മുൻമന്ത്രി ദയാനിധി മാരനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ സി.ബി.െഎ പറഞ്ഞിരുന്നു.
എന്നാൽ ഒൗദ്യോഗിക രേഖകൾ തെറ്റായി വ്യാഖ്യാനിക്കുകയാണ് ഉണ്ടായതെന്നു ചൂണ്ടിക്കാട്ടി ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയതിനാൽ എയർസെൽ-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട സി.ബി.െഎ കേസ് കോടതിയുടെ പരിശോധനക്ക് വിധേയമായില്ല.
എയർസെൽ-മാക്സിസ് ക്രമക്കേടിൽ ചിദംബരത്തിെൻറ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സി.ബി.െഎ സുപ്രീംകോടതിയെ അറിയിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. ഇൗ കേസ് സുപ്രീംകോടതിയിൽ എത്തിച്ചത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ്. 2ജി സ്പെക്ട്രം കേസിലെ സ്വകാര്യ അന്യായക്കാരൻ കൂടിയാണ് സ്വാമി. എയർസെൽ-മാക്സിസ് കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ കേന്ദ്രത്തോട് ഇക്കഴിഞ്ഞ ജനുവരി നാലിന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
2006 മാർച്ചിൽ മാക്സിസിെൻറ ഉപസ്ഥാപനമായ, മൊറീഷ്യസ് കേന്ദ്രമായുള്ള ഗ്ലോബൽ സർവിസസ് ഹോൾഡിങ് കമ്പനിക്ക് ചിദംബരം വിദേശനിക്ഷേപാനുമതി നൽകിയതായി സി.ബി.െഎ എയർസെൽ-മാക്സിസ് കേസിെൻറ കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. ചിദംബരത്തിന് ഇതിനുള്ള അധികാരമില്ല. മാരൻ സഹോദരന്മാരെ കോടതി വിട്ടയച്ചെങ്കിലും വിദേശനിക്ഷേപാനുമതി നൽകിയതു സംബന്ധിച്ച സി.ബി.െഎ അന്വേഷണം തീർന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
