Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുശാന്തിൻെറ മരണം:...

സുശാന്തിൻെറ മരണം: സി.ബി.ഐ സംഘം മുംബൈയിൽ; വീട്ടുജോലിക്കാരെ ചോദ്യം ചെയ്​തു

text_fields
bookmark_border
സുശാന്തിൻെറ മരണം: സി.ബി.ഐ സംഘം മുംബൈയിൽ; വീട്ടുജോലിക്കാരെ ചോദ്യം ചെയ്​തു
cancel

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ്​ രജ്പുത്തിൻെറ മരണം അന്വേഷിക്കാൻ രൂപീകരിച്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) പ്രത്യേക സംഘം കേസ്​ ഏറ്റെടുത്ത്​ അന്വേഷണം ആരംഭിച്ചു. എസ്​.പി നൂപുർ പ്രസാദ്​ നയിക്കുന്ന 10 അംഗ സി.ബി.ഐ അന്വേഷണ സംഘം വ്യാഴാഴ്​ച വൈകീട്ടാണ്​ മുംബൈയിലെത്തിയത്​.

മുംബൈയിലെ ബാന്ദ്ര പൊലീസ്​ സ്​റ്റേഷനിലെത്തിയ ​അന്വേഷണ സംഘം കേസ്​ റെക്കോർഡുകൾ ഏറ്റുവാങ്ങി. പോസ്​റ്റ്​മോർട്ടം റിപ്പോർട്ടും പൊലീസ്​ ശേഖരിച്ച പ്രാഥമിക തെളിവുകൾ ഉൾപ്പെട്ട രേഖകളും മുംബൈ പൊലീസ്​ കൈമാറി.

നട​െൻറ മരണത്തിൽ മുഖ്യസാക്ഷികളിലൊരാളായ പാചകക്കാരനെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.സാന്താക്രൂസിലെ വ്യോമസേനാ ഗസ്​റ്റ്​ ഹൗസിൽ വെച്ചാണ്​ ഒരു സംഘം സുശാന്തി​െൻറ വീട്ടുജോലിക്കാരെ ചോദ്യം ചെയ്​തത്​. സി.ബി.ഐ ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ സംഘം ബാന്ദ്ര പൊലീസ് സ്റ്റേഷന് സമീപമുള്ള ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ ഓഫീസ് സന്ദർശിച്ചു.

സി.ബി.ഐയുടെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഫോറൻസിക് വിദഗ്ധർ ഇന്ന് സ​ുശാന്തി​െൻറ ഫ്ലാറ്റിൽ പരിശോധന നടത്തും.

നടൻെറ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ സംഘർഷത്തിനൊടുവിലാണ് സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നത്.

സുശാന്ത് സിങ്​ രജപുത്തി​െൻറ മരണത്തിൽ നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമെന്ന്​ ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി കേസ്​ സി.ബി.ഐക്ക്​ വിടുകയായിരുന്നു. മുംബൈ പൊലീസ്​ ശേഖരിച്ച എല്ലാ തെളിവുകളും അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നടൻെറ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കുമെന്നും കോടതി അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai policeCBISushant Singh Rajput's case
Next Story