Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാപം അഴിമതി:...

വ്യാപം അഴിമതി:  സി.ബി.​െഎ​  രണ്ട്​ ചാർജ്​ ഷീറ്റ് ഫയൽ ചെയ്​തു

text_fields
bookmark_border
cbi
cancel

ന്യൂഡൽഹി: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട്​ വ്യത്യസ്​ത കേസുകളിൽ രണ്ട്​ ചാർജ്​ ഷീറ്റുകൾ സി.ബി.​െഎ ഫയൽ ചെയ്​തു. ഗ്വാളിയാർ കോടതിയിലാണ്​ സി.ബി.​െഎ ചാർജ്​ ഷീറ്റുംഫയൽ ചെയ്​തിരിക്കുന്നത്​. രണ്ട്​ അപേക്ഷകരും മൂന്ന്​ ഇടനിലക്കാരുമാണ്​ കേസിലെ പ്രതികൾ.

 ആൾമാറാട്ടം, വ്യാജ രേഖ ചമക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ്​ സി.ബി.​െഎ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്​. 2012 സെപ്​തംബർ 16ന്​ നടന്ന പരീക്ഷയിൽ ഒരു വ്യക്​തി തന്നെ രണ്ട്​ അപേക്ഷകൾ അയക്കുകയും ഇവർക്ക്​ രണ്ട്​ റോൾ നമ്പർ ലഭിക്കുകയും ചെയ്​തുവെന്നാണ്​ ആരോപണം. ഇൗ രണ്ട്​ റോൾ നമ്പറുകൾ ഉപയോഗിച്ച്​ രണ്ട്​ പേർ പരീക്ഷയെഴുതിയെന്നും സി.ബി.​െഎ കണ്ടെത്തിയിട്ടുണ്ട്​. പരീക്ഷയിൽ പാസാകാൻ നിയമപരമല്ലാത്ത മാർഗങ്ങൾ സ്വീകരിച്ചതിനാണ്​ സി.ബി.​െഎ വ്യാപം ഇടപാടിൽ രണ്ടാമത്തെ ചാർജ്​ ഷീറ്റ്​ ഫയൽ ചെയ്​തിരിക്കുന്നത്​.

മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട നടന്ന വൻ അഴിമതിയാണ്​ വ്യാപം ഇടപാട്​. ഇതുമായി ബന്ധപ്പെട്ട്​ ആളുകളുടെ ദുരൂഹ മരണങ്ങളാണ്​ ഇടപാട്​ ശ്രദ്ധയാകർഷിക്കാൻ കാരണം. ഇതിലെ പല കേസുകളുടെ അന്വേഷണത്തിൽ വൻ വിമർശനമുയർന്ന പശ്​ചാത്തലത്തിലായിരുന്നു  കേസുകൾ സി.ബി.​െഎയെ കൊണ്ട്​ ​അന്വേഷിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vyapam scam
News Summary - CBI files two charge sheets in separate cases related to Vyapam scam
Next Story