Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ സി.ബി.ഐ ഡയറക്ടറെ...

പുതിയ സി.ബി.ഐ ഡയറക്ടറെ ജനുവരി 24ന് തെരഞ്ഞെടുക്കും

text_fields
bookmark_border
പുതിയ സി.ബി.ഐ ഡയറക്ടറെ ജനുവരി 24ന് തെരഞ്ഞെടുക്കും
cancel

ന്യൂഡൽഹി: പുതിയ സി.ബി.ഐ ഡയറക്ടറെ നിശ്ചയിക്കാനുള്ള സെലക്ഷൻ പാനൽ ജനുവരി 24ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മ ോദി, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്നിവരാണ് പാനലിലെ അംഗങ്ങൾ.

പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല സമിതിയുടെ യോഗം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ തുടർന്നാണ് 24ന് യോഗം ചേരാൻ തീരുമാനിച്ചത്. സി.ബി.ഐയുടെ താൽകാലിക ഡയറക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ച നടപടി കോൺഗ്രസിന്‍റെ രൂക്ഷ വിമർശനത്തിന് വഴിവെച്ചിരുന്നു.

സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ​യെ അ​ർ​ധ​ രാ​ത്രിയിൽ മാ​റ്റിയ നടപടി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അ​ലോ​ക്​ വ​ർ​മ സി.​ബി.​െ​എ ആസ്ഥാനത്തെത്തി ഡ​യ​റ​ക്​​ട​റായി ചുമതലയേറ്റു. തുടർന്ന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി വീണ്ടും യോഗം ചേർന്ന് ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ അലോക്​ വർമ്മയെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbi directormalayalam newsSelection Panel
News Summary - CBI Director Selection Panel -India News
Next Story