സി.ബി.ഐ മേധാവി തെരഞ്ഞെടുപ്പ്: വിയോജിപ്പുമായി കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ)യുടെ അടുത്ത മേധാവിയെ തെരഞ്ഞെടുക്കുന്ന രീതിക്കെതിരെ വിയോജിപ്പുമായി കോണ്‍ഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയും പ്രതിപക്ഷ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയും സംബന്ധിച്ചു. യോഗത്തിന്‍െറ കൃത്യമായ വിയോജിപ്പ് ആദിര്‍ രഞ്ജന്‍ ചൗധരി അവതരിപ്പിച്ചു.
നടപടിക്രമങ്ങള്‍ പാലിച്ചില്ല, അത് സമിതിയുടെ ഉത്തരവിന് വിരുദ്ധമായിരുന്നു, മെയ് 11ന് 109 പേരുകളാണുണ്ടായിരുന്നത്. പീന്നീടത്, 10 ആയും ആറായും ചുരുങ്ങിയെന്നാണ് വിമര്‍ശനം.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സമിതി ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐ.പി.എസ്) ഉദ്യോഗസ്ഥരെ ഏറ്റവും മുതിര്‍ന്ന നാല് ബാച്ചുകളില്‍ (1984-87) അടുത്ത സിബിഐ മേധാവിയായി പരിഗണിക്കുകയാണിപ്പോള്‍.
മഹാരാഷ്ട്ര ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുബോദ് കുമാര്‍, സശസ്ത്ര സീമാ ബാല്‍ (എസ്.എസ്.ബി), ഡയറക്ടര്‍ ജനറല്‍ കെ.ആര്‍. ചന്ദ്ര, ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി (ആഭ്യന്തര സുരക്ഷ) വി.എസ്.കെ. കൗമുദി എന്നിവരെയാണ് തിങ്കളാഴ്ച നടന്ന പരഗണിച്ചത്.
അഴിമതി വിരുദ്ധ കേസുകളുടെ അന്വേഷണത്തിലെ സീനിയോറിറ്റി, സമഗ്രത, പരിചയസമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റി സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കുമെന്ന് നിയമം പറയുന്നു.
സിബിഐ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ചുമതലയേല്‍ക്കുന്നതു മുതല്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ അധികാരമേല്‍ക്കും.
രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം ആര്‍.കെ. ശുക്ള ഈ വര്‍ഷം ഫെബ്രുവരിയില്‍, ഡയറക്ടറായി വിരമിച്ചു. സിബിഐയിലെ സീനിയര്‍ മോസ്റ്റ് അഡീഷണല്‍ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ പുതിയ മേധാവിയെ നിയമിക്കുന്നതുവരെ സിബിഐ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

