എ. രാജക്കെതിരെ സി.ബി.ഐ കുറ്റപത്രം
text_fieldsചെന്നൈ: ഡി.എം.കെ നേതാവ് എ. രാജ കേന്ദ്രമന്ത്രിയായിരിക്കെ 5.53 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
രാജയുടെ അടുത്ത അനുയായിയായ സി. കൃഷ്ണമൂർത്തി 2007 ജനുവരിയിൽ 'കോവൈ ഷെൽറ്റേഴ്സ് പ്രമോട്ടേഴ്സ്' എന്ന കമ്പനി സ്ഥാപിച്ച് 4.56 കോടി രൂപ കൈപ്പറ്റിയതായി ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു.
രാജ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് 'ഇൻഫ്രാസ്ട്രക്ചർ കമ്പനി' എന്ന പദവി നൽകിയതിനുള്ള പ്രതിഫലമായാണ് പണം നൽകിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

