Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2ജി സ്​പെക്​ട്രം​:...

2ജി സ്​പെക്​ട്രം​: രാജയെ കുറ്റവിമുക്​നാക്കിയതിനെതിരെ സി.ബി.​െഎ അപ്പീൽ

text_fields
bookmark_border
2ജി സ്​പെക്​ട്രം​: രാജയെ കുറ്റവിമുക്​നാക്കിയതിനെതിരെ സി.ബി.​െഎ അപ്പീൽ
cancel

ന്യൂഡൽഹി: 2ജി സ്​പെക്​ട്രം അഴിമതിക്കേസിൽ മുൻ ടെലകോം മന്ത്രി എ. രാജയെയും ഡി.എം.കെ നേതാവ്​ കനിമൊഴിയെയും കുറ്റവിമുക്​തരാക്കിയ നടപടിക്കെതിരെ സി.ബി.​െഎയും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും അപ്പീൽ നൽകി. ഡൽഹി ​ൈഹകോടതിയിലാണ്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ അപ്പീൽ നൽകിയത്​. 

കഴിഞ്ഞ ഡിസംബറിലാണ്​ എ. രാജ, കനിമൊഴി എന്നിവരെ കൂടാതെ കേസിലെ എ​ല്ലാ പ്രതിക​െളയും ഡൽഹി പ്രത്യേക കോടതി കുറ്റവിമുക്​തരാക്കിയത്​. കേസിൽ കുറ്റം തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്ന്​ നിരീക്ഷിച്ചുകൊണ്ടാണ് കോടതി​ പ്രതികളെ വെറുതെ വിട്ടത്​. 

കമ്പനി ഉദ്യോഗസ്​ഥരിൽ നിന്ന്​ ​ൈകക്കൂലി സ്വീകരിച്ച്​  രാജ ഗൂഢലോചന നടത്തി സർക്കാറിന്​ നഷ്​ടമുണ്ടാക്കുന്ന തരത്തിൽ സ്​പെക്​ട്രം വിതരണം നടത്തിയതായി സി.ബി.​െഎക്ക്​ തെളയിക്കാനായില്ലെന്ന്​ ജഡ്​ജി ഒ.പി സെയ്​നി നിരീക്ഷിച്ചിരുന്നു. ഗുഢാലോചനയിൽ രാജ പങ്കാളിയാണെന്ന്​​ തെളിയിക്കാനും സാധിച്ചില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

2010ൽ രാജ മന്ത്രിയായിരിക്കെ നടത്തിയ രണ്ടാം തലമുറ സ്​പെക്​്ട്രം വിതരണത്തിൽ വൻ അഴിമതിയുണ്ടെന്ന്​ കംട്രോളർ ആൻറ്​ ഒാഡിറ്റർ ജനറൽ നടത്തിയ പരിശോധനയിലാണ്​ കണ്ടെത്തിയത്​. കുറഞ്ഞ തുകക്ക്​ സ്​പെക്​ട്രം വിതരണം ചെയ്​തതിലൂടെ 1.76 കോടി രൂപ സർക്കാറിന്​ നഷ്​ടമുണ്ടായെന്നും സി.എ.ജി റിപ്പോർട്ടിൽ  ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്ന്​ 2010 ൽ രാജ മന്ത്രിസ്​ഥാനം രാജിവെക്കാൻ നിർബന്ധിതനാകുകയും പിന്നീട്​ 15 മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്​തിരുന്നു. 2011 ലാണ്​ 2ജി അഴിമതിയിൽ വിചാരണ ആരംഭിക്കുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkanimozhimalayalam news2G spectrum caseA Raja
News Summary - CBI Challenges Acquittal Of A Raja in 2G Case - India News
Next Story