Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎ കേസ്​:...

സി.ബി.​െഎ കേസ്​: ജസ്​റ്റിസ്​ എൻ.വി രമണയും പിൻമാറി

text_fields
bookmark_border
സി.ബി.​െഎ കേസ്​: ജസ്​റ്റിസ്​ എൻ.വി രമണയും പിൻമാറി
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ നി​യ​മ​ന​ത്തി​നെ​തി​രാ​യ കേ​സി​ൽ​നി​ന്ന്​ മൂ​ന്നാ​മ​ത്തെ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യും പി​ന്മാ​റി. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സ്​ എ.​കെ. സി​​ക്രി എ​ന്നി​വ​ർ​ക്ക്​ പി​റ​കെ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച ബെ​ഞ്ചി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​ത്.

സി.​ബി.​െ​എ ഡ​യ​റ​ക്​​ട​റെ നി​യ​മി​ക്കാ​നു​ള്ള സ​മി​തി​ൽ അം​ഗ​മാ​യ കാ​ര​ണം കാ​ണി​ച്ചാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി പി​ന്മാ​റി​യ​തെ​ങ്കി​ൽ മു​ൻ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ​യെ മാ​റ്റി വി​വാ​ദ തീ​രു​മാ​ന​ത്തി​ൽ പ​ങ്കാ​ളി​യാ​യെ​ന്ന നി​ല​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ എ.​കെ. സി​ക്രി മാ​റി​നി​ന്ന​ത്. ത​നി​ക്കു​പ​ക​രം സി.​ബി.​െ​എ നി​യ​മ​ന​ത്തി​നു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ പോ​കാ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി ആ​യി​രു​ന്നു ജ​സ്​​റ്റി​സ്​ സി​ക്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

അ​ത​നു​സ​രി​ച്ച്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ന്​ പോ​യ ജ​സ്​​റ്റി​സ്​ സി​ക്രി അ​ലോ​ക്​ വ​ർ​മ​യെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​നം മോ​ദി​ക്കൊ​പ്പം ശ​രി​വെ​ച്ചു. എ​ന്നാ​ൽ, ആ ​തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നു​വെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ച്ച സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ എ.​കെ. പ​ട്നാ​യി​ക് പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​തോ​ടെ ജ​സ്​​റ്റി​സ്​ സി​ക്രി പ്ര​തി​രോ​ധ​ത്തി​ലാ​യി.

അ​തി​നു​​ശേ​ഷം ത​​​െൻറ ബെ​ഞ്ചി​ലേ​ക്ക്​ കേ​സ്​ വ​ന്ന​പ്പോ​ൾ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​മാ​യ കാ​ര​ണ​ത്താ​ൽ ​ താ​ൻ പി​ന്മാ​റു​ക​യാ​ണെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ വ്യ​ക്​​ത​മാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ത​ന്നെ സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി​യ​തി​നെ​തി​രെ മു​ൻ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ ന​ൽ​കി​യ ഹ​ര​ജി കേ​ട്ട്​ വി​ധി പ​റ​ഞ്ഞ​പ്പോ​ൾ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ത്വം ചീ​ഫ്​ ജ​സ്​​റ്റി​സ്​ ത​ട​സ്സ​മാ​യി പ​റ​ഞ്ഞി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI casemalayalam newsjustice N.V. Ramana
News Summary - cbi case; justice N.V. Ramana also drop the case -india news
Next Story