Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎ ഡയറക്​ടറെ...

സി.ബി.​െഎ ഡയറക്​ടറെ മാറ്റി; സ്​പെഷ്യൽ ഡയറക്​ടർക്ക്​ നിർബന്ധിതാവധി

text_fields
bookmark_border
സി.ബി.​െഎ ഡയറക്​ടറെ മാറ്റി; സ്​പെഷ്യൽ ഡയറക്​ടർക്ക്​ നിർബന്ധിതാവധി
cancel

ന്യൂഡൽഹി: സി.ബി.​െഎ തലപ്പത്ത്​ പോര്​ മുറുകിയതോടെ ഡയറക്​ടർ അലോക്​ കുമാർ വർമ ചുമതലകളിൽ നിന്ന്​ മാറി നിൽക്കണമെന്ന്​ സർക്കാർ നിർദേശം. ഇന്നലെ അർധ രാത്രിയോടെ ചേർന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ്​ തീരുമാനം. സി.ബി.​െഎ ജോയിൻറ്​ ഡയറക്​ടർ എം. നാഗേശ്വര റാവുവിന്​ പകരം താത്​കാലിക ചുമതല നൽകും. സ്​പെഷ്യൽ ഡയറക്​ടർ രാകേഷ്​ അസ്​താനയോടും ഇന്ന്​ നിർബന്ധിത അവധിയിൽ പ്ര​േവശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​.

അഴിമതിക്കേസിൽ ആരോപണ വിധേയനായ സ്​പെഷ്യൽ ഡയറക്​ടർ രാകേഷ്​ അസ്​താനയോട്​ ഇന്ന്​ അവധിയിൽ പ്രവേശിക്കണമെന്ന്​ സി.ബി.​െഎ ഡയറക്​ടർ നിർദേശിച്ചിരുന്നു. എന്നാൽ അഴിമതിക്കുറ്റം അലോക്​ വർമ ത​​​​​​െൻറ മേൽ കെട്ടിവെക്കുകയാണെന്ന്​ അസ്​താന ആരോപിച്ചു. സി.ബി.​െഎയു​െട രണ്ട്​ ഉന്നത ഉദ്യോഗസ്​ഥർ തമ്മിലുള്ള പോര്​ മുറുകിയതോടെ ഇരുവരോടും സ്​ഥാനത്തു നിന്ന്​ മാറി നിൽക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

ചീഫ്​ വിജിലൻസ്​ കമീഷണറുടെ റിപ്പോർട്ട്​ പ്രകാരമാണ്​ ഉന്നത ഉദ്യോഗസ്​ഥരോട്​ ചുമതിലയിൽ നിന്ന്​ വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടത്​. വിജലൻസ്​ കമീഷണറുടെ ശിപാർശ പ്രധാന മന്ത്രി ന​േരന്ദ്ര മോദി അംഗീകരിക്കുകയായിരുന്നു.

അതേസമയം, പ്രധാനമന്ത്രിയു​െട വിശ്വസ്​തനായ രാകേഷ്​ അസ്​താനയെ സംരക്ഷിക്കുന്നതിനുള്ള കളികളാണ്​ കേന്ദ്ര സർക്കാർ നടത്തുന്ന​െതന്നും അലോക്​ വർമയെ രണ്ടു വർഷക്കാലാവധി പൂർത്തിയാക്കാതെ മാറ്റാനാകില്ലെന്നും പ്രതിപക്ഷം പറഞ്ഞു.

സി.ബി.​െഎ പ്രത്യേക അന്വേഷണ സംഘം തലവനായ രാകേഷ്​ അസ്​താന കേസ്​ അന്വേഷണത്തിനിടെ കെക്കൂലി വാങ്ങി​െയന്ന്​ ആരോപിച്ച്​ അലോക്​ വർമയാണ്​ അസ്​താനക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

സി.ബി.െഎ ആസ്ഥാനം വളഞ്ഞ് പൊലീസ്

ന്യൂ​ഡ​ൽ​ഹി: സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി.​ബി.െ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ർ​ക്കാ​ർ അ​സാ​ധാ​ര​ണ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച ഡ​ൽ​ഹി​യി​ലെ സി.​ബി.െ​എ ആ​സ്ഥാ​നം സാ​ക്ഷ്യം​വ​ഹി​ച്ച​ത്.

12.45: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ലോ​ധി റോ​ഡ് സി.​ബി.െ​എ ആ​സ്ഥാ​നം പൊ​ലീ​സ് വ​ള​യു​ന്നു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ര​ണ്ട് ഉ​ന്ന​ത​രെ മാ​റ്റി പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​​െൻറ പു​റ​പ്പാ​ട്.

1.00: ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ് അ​ജി​ത് ഡോ​വ​ൽ നി​യ​മ​ന ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ലേ​ക്ക് വി​ളി​പ്പി​ച്ചു. സി.​ബി.െ​എ മേ​ധാ​വി​യേ​യും സ​ഹ​മേ​ധാ​വി​യേ​യും നി​ർ​ബ​ന്ധി​ത അ​വ​ധി​ക്ക് അ​യ​ക്കു​ന്ന ഉ​ത്ത​ര​വ് ഇ​റ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. അ​ത​നു​സ​രി​ച്ച് ഇ​ട​ക്കാ​ല മേ​ധാ​വി​യാ​യി എം. ​നാ​ഗേ​ശ്വ​ര റാ​വു​വി​നെ നി​യ​മി​ച്ച്​ ഉ​ത്ത​ര​വ് ഇ​റ​ങ്ങി.

1.45: പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ നാ​ഗേ​ശ്വ​ര റാ​വു സി.​ബി.െ​എ ആ​സ്ഥാ​ന​ത്ത്. സി.​ബി.െ​എ ഡ​യ​റ​ക്ട​റു​ടെ ഒാ​ഫി​സ് സീ​ൽ ചെ​യ്യു​ന്നു. സ്വ​ന്തം മു​റി​യി​ലെ​ത്തി പു​തി​യ പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ വി​വി​ധ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ളി​ൽ ഒ​പ്പു​വെ​ക്കു​ന്നു. അ​ലോ​ക് വ​ർ​മ​ക്കും രാ​കേ​ഷ് അ​സ്താ​ന​ക്കും നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കു​ന്ന​കാ​ര്യം പ്ര​ത്യേ​ക ദൂ​ത​ൻ​വ​ഴി അ​വ​രെ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ന്നു.

രാ​വി​ലെ ഒാ​ഫി​സി​ലെ​ത്തി​യ അ​ലോ​ക് വ​ർ​മ​ക്ക് സി.​ബി.െ​എ ആ​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ക്കാ​ൻ വി​ല​ക്ക്. സ്​​റ്റാ​ഫി​നോ​ട് ഉ​ച്ച​തി​രി​ഞ്ഞ്​ എ​ത്തി​യാ​ൽ മ​തി​യെ​ന്ന് നി​ർ​ദേ​ശം. ഫ​യ​ൽ നീ​ക്ക​ങ്ങ​ൾ ത​ട​ഞ്ഞു. സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ന് അ​ലോ​ക് വ​ർ​മ അ​ഭി​ഭാ​ഷ​ക​​​െൻറ സ​ഹാ​യം തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alok Kumar Vermarakesh asthanacbi directormalayalam newsbribe caseSpecial Director
News Summary - CBI Boss Alok Verma, Deputy Sent On Leave - India News
Next Story