Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജബിൽ:...

വ്യാജബിൽ: റെയിൽവേയിൽനിന്ന്​ 2.2 കോടി തട്ടിയ ജീവനക്കാരന്​ സസ്​പെൻഷൻ

text_fields
bookmark_border
വ്യാജബിൽ: റെയിൽവേയിൽനിന്ന്​ 2.2 കോടി തട്ടിയ ജീവനക്കാരന്​ സസ്​പെൻഷൻ
cancel

ന്യൂഡൽഹി: വ്യാജ ബിൽ ഉപയോഗിച്ച്​ ജീവനക്കാര​​െൻറ ഒത്താശയോടെ റെയിൽവേയിൽനിന്ന്​ 2.2 കോടി രൂപ തട്ടിയെടുത്തതായി സി.ബി.​െഎ കണ്ടെത്തി. ദക്ഷിണ-മധ്യ റെയിൽവേ ഡിവിഷനിലെ അക്കൗണ്ട്​സ്​ അസിസ്​റ്റൻറായിരുന്ന​ വി. ഗണേഷ്​കുമാർ, സായ്​ ബ ാലാജി ഫാർമ ആൻഡ്​ സർജിക്കൽ, വിനായക ഏജൻസീസ്​, ശ്രീ തിരുമല എൻറർപ്രൈസസ്​ എന്നിവക്കെതിരെ കേസെടുത്തതായി സി.ബി.​െഎ വെളിപ്പെടുത്തി. 2018 ഒക്​ടോബറിനും 2019 ഏപ്രിലിനുമിടയിലാണ്​ തട്ടിപ്പ്​ നടന്നത്​. ജി.എസ്​.ടി നമ്പർ ഇല്ലാത്ത ബില്ലുകൾ സമർപ്പിച്ചതാണ്​ കൈയോടെ പിടികൂടാൻ ഇടയാക്കിയത്​.

റെയിൽവേ അക്കൗണ്ടി​​െൻറ പതിവു പരിശോധനയിലാണ്​ ഇക്കാര്യം ശ്രദ്ധയിൽപെട്ടത്​. ഗണേഷ്​ കുമാറി​​െൻറ നേതൃത്വത്തിൽ ക്രിമിനൽ ഗൂഢാലോചന നടത്തി ഇൗ സ്​ഥാപനങ്ങളുടെ പേരിൽ ആക്​സിസ്​ ബാങ്കിലുള്ള അക്കൗണ്ടിലേക്ക്​ തുക കൈമാറുകയായിരുന്നു. ദക്ഷിണ മധ്യ റെയിൽവേ ഡിവിഷനിലെ കൂടുതൽ പേർ തട്ടിപ്പിൽ ഇടപെട്ടിട്ടു​ണ്ടാകാമെന്നാണ്​ സി.ബി.​െഎ കരുതുന്നത്​. അക്കാര്യം അന്വേഷിക്കു​െമന്ന്​ ഉദ്യോഗസ്​ഥർ വെളിപ്പെടുത്തി.

റെയിൽവേയുടെ പരാതി പ്രകാരമാണ്​ സി.ബി.​െഎ അന്വേഷണം ഏറ്റെടുത്തത്​. ബിൽ രജിസ്​ട്രേഷൻ, ആഭ്യന്തര പരിശോധന, ബിൽ പാസാക്കൽ, അംഗീകരിക്കൽ എന്നിവയാണ്​ ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ. ഇതെല്ലാം വ്യത്യസ്​ത ഉദ്യോഗസ്​ഥരാണ്​ ചെയ്യേണ്ടത്​. എന്നാൽ, തട്ടിപ്പ്​ പിടികൂടിയ സംഭവത്തിൽ എല്ലാകാര്യങ്ങളും അക്കൗണ്ട്​സ്​ അസിസ്​റ്റൻറായ ഗണേഷ്​ ആണ്​ ചെയ്​തത്​. പ്രാഥമിക നടപടിയെന്ന നിലയിൽ ഇയാ​ളെ സർവിസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തു. അന്വേഷണം പ​ുരോഗമിക്കുന്നതായി സി.ബി.​െഎ വ്യക്തമാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayCBIfraudindia newsfake companies
News Summary - CBI books railway official, 3 fake companies in Rs 2.2 crore fraud- India news
Next Story