Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം; ദാതി മഹാരാജ് അറസ്റ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: ആശ്രമത്തിലെ അനുയായികളെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിൽ സ്വയംപ്രഖ്യാപിത സന്യാസി അറസ്റ്റിൽ. ദക്ഷിണ ഡൽഹിയിൽ ക്ഷേത്രം നടത്തുന്ന ദാതി മഹാരാജ് (ദാതി മദൻലാൽ) ആണ് സി.ബി.െഎയുടെ വലയിലായത്്. ഡൽഹി ഹൈകോടതിയുടെ ഉത്തരവിനെ തുടർന്നാണ് സി.ബി.െഎ അന്വേഷണം ഏറ്റെടുത്തത്.
അനുയായിയായ യുവതിയും അവരുടെ മൂന്ന് സഹോദരന്മാരും ഫത്തേപുർ ബെറി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഡൽഹിയിലെയും രാജസ്ഥാനിലെയും ആശ്രമത്തിൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് സി.ബി.െഎക്ക് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
