ന്യൂഡൽഹി: റോേട്ടാമാക് കമ്പനി മുതലാളി വിക്രം കോത്താരിയെയും മകൻ രാഹുലിനെയും സി.ബി.െഎ അറസ്റ്റ് ചെയ്തു. 3,695 േകാടി രൂപയുടെ വായ്പകൾ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്.
കോത്താരിയെ സി.ബി.െഎ ആസ്ഥാനത്ത് വിളിച്ച് വരുത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണവുമായി സഹകരിക്കാത്തതിനാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
ഏഴ് പൊതുമേഖല ബാങ്കുകൾ ഉൾപ്പെടുന്ന കൺസോഷ്യമാണ് വിക്രം കോത്താരിക്ക് വായ്പ നൽകിയത്. ഏകദേശം 2919 കോടി വായ്പ 2008ന് ശേഷം വായ്പയായി നൽകിയിട്ടുണ്ട്. കോത്താരിക്ക് വായ്പ നൽകിയ ബാങ്ക് ഒാഫ് ബറോഡയുടെ പരാതിയിലാണ് സി.ബി.െഎയുടെ ഇപ്പോഴത്തെ നടപടി. കോത്താരി രാജ്യം വിടുമെന്ന ഭയം മൂലമാണ് ബാങ്ക് ഒാഫ് ബറോഡ പരാതി നൽകിയത്.