Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈക്കൂലി: ജി.എസ്​.ടി...

കൈക്കൂലി: ജി.എസ്​.ടി കമീഷണറടക്കം ഒമ്പതുപേർ അറസ്​റ്റിൽ 

text_fields
bookmark_border
കൈക്കൂലി: ജി.എസ്​.ടി കമീഷണറടക്കം ഒമ്പതുപേർ അറസ്​റ്റിൽ 
cancel

​ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്​ കൈ​ക്കൂ​ലി വാ​ങ്ങി​യ ച​ര​ക്കു​സേ​വ​ന നി​കു​തി ക​മീ​ഷ​ണ​റ​ട​ക്കം ഒ​മ്പ​തു​പേ​രെ സി.​ബി.​െ​എ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കാ​ൺ​പു​രി​ലും ഡ​ൽ​ഹി​യി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം വെ​ള്ളി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​റ​സ്​​റ്റ്. ജി.​എ​സ്.​ടി ക​മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യ 1986 ബാ​ച്ച്​ ​റ​വ​ന്യൂ സ​ർ​വി​സ്​ ഒാ​ഫി​സ​ർ സ​ൻ​സാ​ർ ച​ന്ദ്, വ​കു​പ്പി​ലെ സൂ​പ്ര​ണ്ടു​മാ​രാ​യ അ​ജ​യ്​ ശ്രീ​വാ​സ്​​ത​വ, ആ​ർ.​എ​സ്. ച​ന്ദേ​ൽ, സ​ൻ​സാ​ർ ച​ന്ദി​​​െൻറ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫ്​ സൗ​ര​ഭ്​ പാ​ണ്ഡേ, ശി​ശു സോ​പ്​​സ്​ ഉ​ട​മ മ​നീ​ഷ്​ ശ​ർ​മ ഉ​ൾ​പ്പെ​ടെ മ​റ്റ്​ അ​ഞ്ചു​പേ​ർ എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. 

ക​മീ​ഷ​ണ​ർ വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്​ മാ​സ, ആ​ഴ്​​ച വ്യ​വ​സ്​​ഥ​യി​ൽ സ്​​ഥി​ര​മാ​യി കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്നെ​ന്ന്​ അ​ന്വേ​ഷ​േ​ണാ​​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു. നി​കു​തി സം​ബ​ന്ധ​മാ​യ നൂ​ലാ​മാ​ല​ക​ളി​ൽ​പെ​ടു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കും വ്യ​വ​സാ​യി​ക​ൾ​ക്കും നി​യ​മ​വി​രു​ദ്ധ​മാ​യി സ​ഹാ​യം ന​ൽ​കു​ക​യും അ​തി​നു​ള്ള പ്ര​ത്യു​പ​കാ​ര​മാ​യി പ​ണ​വും പാ​രി​തോ​ഷി​ക​ങ്ങ​ളും​ കൈ​പ്പ​റ്റു​ക​യു​മാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. കൈ​ക്കൂ​ലി​പ്പ​ണ​വും മ​റ്റു വ​സ്​​തു​ക്ക​ളും ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ അ​മ​ൻ ജ​നി​ൻ, ച​ന്ദ​ർ പ്ര​കാ​ശ്​ എ​ന്നി​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച്​ സ​ൻ​സാ​ർ ച​ന്ദി​​​െൻറ ഭാ​ര്യ​ക്ക്​ കൈ​മാ​റും.

റിം​ജിം ഇ​സ്​​പാ​റ്റ്​ ലി​മി​റ്റ​ഡ്, എ​സ്.​െ​എ.​ആ​ർ പാ​ൻ മ​സാ​ല, സു​ഗ​ന്ധി പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ സ്​​ഥി​ര​മാ​യി കൈ​ക്കൂ​ലി കൈ​പ്പ​റ്റി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. സൂ​പ്ര​ണ്ടു​മാ​ർ വ​ഴി​യാ​ണ്​ പ​ണം സ്വ​രൂ​പി​ച്ചി​രു​ന്ന​ത്. തു​ക ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പ്ര​തി​ക​ളു​ടെ ഡ​ൽ​ഹി​യി​ലെ​യും കാ​ൺ​പു​രി​ലെ​യും വ​സ​തി​ക​ളി​ലും മ​റ്റും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 58 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്ത​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmalayalam newsBribary CaseGST Commisionr
News Summary - CBI arrests GST commissioner Sansar Chand, eight others in alleged bribery case-India news
Next Story