കുട്ടിക്കടത്ത് സംഘത്തെ കണ്ടെത്തി സി.ബി.ഐ; ഏഴ് പേർ അറസ്റ്റിൽ, മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി
text_fieldsന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകി കുട്ടികളെ വിൽപന നടത്തുന്നു. ഈ സാഹചര്യത്തിൽ, കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നടന്ന സി.ബി.ഐ നടത്തിയ മൂന്ന് നവജാതശിശുക്കളെ രക്ഷപ്പെടുത്തി. ഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി സി.ബി.ഐ അറിയിച്ചു. ആറ് ഡല്‍ഹി സ്വദേശികളും ഹരിയാന സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.
1.5 ദിവസവും 15 ദിവസവും പ്രായമുള്ള രണ്ട് ആൺ ശിശുക്കളെയും ഒരു മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെയും സി.ബി.ഐ രക്ഷപ്പെടുത്തിയത്. നവജാതശിശുക്കളുടെ വില്‍പ്പന വ്യാപകമായി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഏഴിടങ്ങളിലായി സി.ബി.ഐ പരിശോധന നടത്തിയത്. ഒരു നവജാതശിശുവിനായി നാല് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ആവശ്യക്കാരിൽനിന്ന് സംഘം വാങ്ങിയിരുന്നത്.
ഫേസ് ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളിലൂടെ പ്രതികൾ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളില്ലാത്ത ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നതായി പറയുന്നു. സംഘാംഗങ്ങൾ അവരുടെ ബയോളജിക്കൽ മാതാപിതാക്കളിൽ നിന്നും വാടക അമ്മമാരിൽ നിന്നും കുഞ്ഞുങ്ങളെ വാങ്ങുകയും അതിനുശേഷം ഒരു കുട്ടിക്ക് നാല് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ വിലക്ക് കുഞ്ഞുങ്ങളെ വിൽക്കുകയും ചെയ്യും.
കുട്ടികളില്ലാത്ത ദമ്പതികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിലും ഈ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കൂടുതൽ കണ്ണികളായ സംഘം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നതായും സി.ബി.ഐ റിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

