Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 3:00 PM GMT Updated On
date_range 10 Jan 2021 3:00 PM GMTകുട്ടികളുടെ നഗ്നവിഡിയോ വിൽപന: എൻജിനീയർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ പരസ്യംചെയ്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും വിൽപന നടത്തിയ എൻജിനീയർ ഉൾപ്പെടെ രണ്ടു പേർ ഡൽഹിയിൽ സി.ബി.ഐ പിടിയിൽ. നീരജ് കുമാർ യാദവ്, കുൽജീത് സിങ് മക്കൻ എന്നിവരാണ് പിടിയിലായത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് എൻജിനീയറിങ് ബിരുദധാരി നീരജ് കുമാർ യാദവ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ആവശ്യക്കാർ പേടിഎം, ഗൂഗ്ൾ പേ എന്നിവ വഴി പണം നൽകിയാൽ വാട്സ്ആപ്പും ടെലിഗ്രാമും വഴി വിഡിയോകൾ കൈമാറുകയാണ് രീതി. ഇയാളിൽനിന്ന് വൻതോതിൽ ഇത്തരം ഉൽപന്നങ്ങൾ വാങ്ങിയയാളാണ് അറസ്റ്റിലായ കുൽജീത് സിങ് മക്കൻ.
2019 മുതൽ യാദവ് ഈ നിയമവിരുദ്ധ പ്രവൃത്തി ചെയ്തുവരുന്നതായി പറയപ്പെടുന്നു. ഇൻസ്റ്റഗ്രാമിൽ ആവശ്യക്കാരെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകളെ തുടർന്നാണ് അന്വേഷണം നടത്തിയത്. പ്രതികളെ ഇരുവരെയും ജനുവരി 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Next Story