Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാർഖണ്ഡിലെ ജഡ്​ജിയുടെ...

ജാർഖണ്ഡിലെ ജഡ്​ജിയുടെ മരണം; വിവരം നൽകുന്നവർക്ക്​ അഞ്ച്​ ലക്ഷം രൂപ പ്രഖ്യാപിച്ച്​ സി.ബി.ഐ

text_fields
bookmark_border
ജാർഖണ്ഡിലെ ജഡ്​ജിയുടെ മരണം; വിവരം നൽകുന്നവർക്ക്​ അഞ്ച്​ ലക്ഷം രൂപ പ്രഖ്യാപിച്ച്​ സി.ബി.ഐ
cancel

ന്യൂഡൽഹി: ജാർഖണ്ഡിലെ ജഡ്​ജിയുടെ മരണവുമായി ബന്ധപ്പെട്ട്​ വിവരം നൽകുന്നവർക്ക്​ അഞ്ച്​ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്​ സി.ബി.ഐ. ധൻബാദ്​ നഗരത്തിൽ ഇതുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ പോസ്റ്ററുകൾ നിറഞ്ഞു. ലഭ്യമാക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സി.ബി.ഐ അറിയിക്കുന്നു.

ധൻബാദ്​ അഡീഷണൽ സെഷൻസ്​ ജഡ്​ജി ഉത്തം ആനന്ദ്​ ജൂലൈ 28 2021നാണ്​ കൊല്ലപ്പെട്ടത്​. ഏകദേശം അഞ്ച്​ മണിയോടെയായിരുന്നു സംഭവം. രൺദീർ പ്രസാദ്​ വർമ്മ ചൗക്കിലൂടെ നടക്കുകയായിരുന്ന അദ്ദേഹത്തെ ഓ​ട്ടോയിലെത്തിയവർ ഇടിച്ചു വീഴ്​ത്തി. ഇൗ കൊലപാതകത്തെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കണമെന്ന്​ സി.ബി.ഐ നോട്ടീസിൽ പറയുന്നു.

ആഗസ്റ്റ്​ നാലിനാണ്​ സെഷൻസ്​ ​ജഡ്​ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ്​ സി.ബി.ഐ ഏറ്റെടുത്തത്​. ജഡ്​ജിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ​ രണ്ട്​ പേർ സി.ബി.ഐയുടെ പിടിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIJharkhand Judge murder
News Summary - CBI announces Rs 5 lakh reward for information in Jharkhand judge death case
Next Story