രാജക്കും കനിമൊഴിക്കും എതിരെ സി.ബി.െഎ ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: 2ജി സ്പെക്ട്രം അഴിമതി കേസിൽ മുൻ ടെലികോം മന്ത്രി എ. രാജയെയും ഡി.എം.കെ എം.പി കനിമൊഴിയെയും കുറ്റമുക്തരാക്കിയ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്ത് സി.ബി.െഎ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവർക്കു മുമ്പാകെ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ ഹരജി ബുധനാഴ്ച പരിഗണിക്കും. 2ജി അഴിമതിയുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് കേസിൽ രാജയെയും കനിമൊഴിയെയും കുറ്റമുക്തരാക്കിയതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ഡൽഹി ഹൈകോടതിയിൽ മറ്റൊരു ഹരജിയും നൽകിയിട്ടുണ്ട്.
സീറ്റ് കാ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
