Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ആസൂത്രിതമെന്ന് കനേഡിയൻ മാധ്യമം; ദൃശ്യങ്ങൾ പുറത്തുവിട്ട് സി.ബി.സി ന്യൂസ്

text_fields
bookmark_border
nijjar murder
cancel

ഒട്ടാവ: ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്ത്. കാനഡ ആസ്ഥാനമായ സി.ബി.സി ന്യൂസ് ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്. കാനഡയിലെ ഗുരുദ്വാരക്കുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് യുവാക്കളാണ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

നിജ്ജാറിന്‍റെ ചാരനിറത്തിനുള്ള ടോഡ്ജ് റാം പിക്കപ്പ് ട്രക്ക് ഗുരുദ്വാരയിൽ നിന്ന് പുറത്തേക്ക് പോകുന്നതും വെള്ള സെഡാൻ കാർ ട്രക്കിന് തടസം തീർക്കുന്നതും രണ്ടു പേർ ഓടി നിജ്ജാറിന്‍റെ സമീപമെത്തി വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ വെച്ചാണ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. നിജ്ജാറിന്‍റെ വധത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിന്‍റെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റിൽ നടത്തുകയും ചെയ്തു. ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.

ജലന്ധറിലെ ഭർസിങ്പുര ഗ്രാമവാസിയും 46കാരനുമായ ഹർദീപ് സിങ് നിജ്ജാർ, ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫുമായിരുന്നു. സിഖ് ഫോർ ജസ്റ്റിസുമായും ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു.

ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ പരിശീലനം, ധനസഹായം, നെറ്റ്‌വർക്കിങ് എന്നിവയിൽ സജീവമാണ് ഹർദീപ് എന്നാണ് ഇന്ത്യ സർക്കാർ പറയുന്നത്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത ഒരു കേസിലും പ്രതിയാണ്. 10 ലക്ഷം രൂപയാണ് കൊടും ഭീകരനുമായ നിജ്ജാറിന്‍റെ തലക്ക് ഇന്ത്യ വിലയിട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBC News has released a video footage allegedly of Sikh Separatist leader Hardeep Nijjar's killing in Canada
Next Story