കാവേരി അതോറിറ്റി: ആദ്യയോഗം തിങ്കളാഴ്ച
text_fieldsചെന്നൈ: സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് രൂപവത്കരിച്ച കാവേരി വാട്ടർ മാനേജ്മെൻറ് അതോറിറ്റിയുടെ ആദ്യയോഗം ജൂലൈ രണ്ടിന് ഡൽഹിയിൽ നടക്കും. അതോറിറ്റി ചെയർമാനായി നിയമിക്കെപ്പട്ട സെൻട്രൽ വാട്ടർ കമിഷൻ ചെയർമാൻ എസ്. മസൂദ് ഹുസൈൻ അധ്യക്ഷത വഹിക്കും.
അതോറിറ്റിയുടെ കീഴിലുള്ള കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയാണ് ജലവിതരണത്തിെൻറ ചുമതല വഹിക്കുക. കമ്മിറ്റിയുടെ ചെയർമാനായി സെൻട്രൽ വാട്ടർ കമിഷൻ ഇറിഗേഷൻ മാനേജ്മെൻറ് ഒാർഗനൈസേഷൻ ചീഫ് എൻജിനീയർ നവീൻകുമാറിനെ നിയമിച്ചിട്ടുണ്ട്.
വർഷംതോറും തമിഴ്നാടിന് 177.25 ടി.എം.സി ജലം ലഭ്യമാക്കണമെന്നാണ് ൈട്രബ്യൂണൽ വിധി. തമിഴ്നാടിനെ പ്രതിനിധീകരിച്ച് പൊതുമരാമത്ത് സെക്രട്ടറി എസ്.കെ. പ്രഭാകർ, ശെന്തിൽകുമാർ എന്നിവർ പെങ്കടുക്കും. ജൂലൈ മാസത്തിൽ 31 ടി.എം.സി ജലം വിട്ടുകിട്ടണമെന്ന് തമിഴ്നാട് യോഗത്തിൽ ആവശ്യമുന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
