Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മണിപ്പൂരി...

ഡൽഹിയിൽ മണിപ്പൂരി യുവതിക്ക് നേരെ ആക്രമണം; വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നു

text_fields
bookmark_border
ഡൽഹിയിൽ മണിപ്പൂരി യുവതിക്ക് നേരെ ആക്രമണം; വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നു
cancel

ന്യൂഡൽഹി: ഡൽഹിയിൽ മണിപ്പൂരി യുവതിക്ക് നേരെ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സൺലൈറ്റ് കോളനിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. തെരുവിലെ ഒരു വീട്ടിലെ ബാൽക്കണിയിൽ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള യുവതിയാണ് ആക്രമിക്കപ്പെട്ടതെന്നും കുക്കി വിഭാഗത്തിലെ ആളുകളാണ് പ്രതികളെന്നും ആരോപണമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം, പ്രാഥമിക അന്വേഷണത്തിൽ രണ്ട് ആളുകൾ തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും ​പൊലീസ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipuri woman
News Summary - Caught on camera: Manipuri woman assaulted by group on Delhi street
Next Story