വാക്കുതർക്കം കൈയ്യാങ്കളിയായി; ചായക്കടയിൽ കൂട്ടത്തല്ല്
text_fieldsബംഗളൂരു: നിസാര പ്രശ്നത്തിന്റെ പേരിൽ ആരംഭിച്ച വാക്കുതർക്കം കൂട്ടം ചേർന്നുള്ള മർദനത്തിൽ അവസാനിച്ചു. ബംഗളൂരുവിലെ കുന്ദലഹള്ളിയിലുള്ള ഷോപ്പിലാണ് സംഭവം.
കടയിലെ ജീവനക്കാരും കടയിലെത്തിയവരും തമ്മിൽ രൂക്ഷ വാക്കു തർക്കമുണ്ടാവുകയായിരുന്നു. കടയിലെ രണ്ട് ജോലിക്കാർക്ക് അക്രമികളുടെ മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഷോപ്പിലെ സി.സി.ടി.വിയിൽപതിഞ്ഞിട്ടുണ്ട്.
രണ്ട് ജീവനക്കാരെയും അക്രമികൾ നിരന്തരം മർദിക്കുന്നുണ്ട്. രണ്ടു നിമിഷങ്ങൾക്ക് ശേഷം മൂന്നാമതൊരാൾ എത്തി അക്രമികളെ തടയാൻ ശ്രമിക്കുന്നു. അതിനിടെ അക്രമികളിലൊരാൾ ഹെൽമറ്റ് ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുന്നു.
ചാക്കടയിലാണ് അക്രമം നടക്കുന്നത്. അക്രമികൾ കടയിലെ പല സാധനസാമഗ്രികളും തകർത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

