സഹോദരിമാർക്കെതിരെ പൊലീസ് അതിക്രമം: ഒരാൾ അറസ്റ്റിൽ
text_fieldsലഖ്നോ: ലൈംഗിക അതിക്രമത്തിനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയ പെൺകുട്ടികളെ അപമാനിച്ച പൊലീസുകാരൻ അറസ്റ്റിൽ. സ്റ്റേഷനിലെത്തിയ സഹോദരിമാർക്കെതിരെ പൊലീസുകാർ ലൈംഗികാതിക്രമം കാട്ടുകയായിരുന്നു.
മെയിൻപൂരിലെ കര്‍ഹാല്‍ ഗെയ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മെയ് 25 നാണ് തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതിയുമായി പെൺകുട്ടികൾ പൊലീസ് സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനിലെ കട്ടിലിൽ വിശ്രമിക്കുകയായിരുന്ന ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന് സഹോദരിമാരില്‍ ഒരാളോട് മോശമായി പെരുമാറുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ അടുത്ത് വിളിച്ച് സ്വകാര്യ ഭാഗങ്ങളിൽ തൊടുകയും മോശമായി പെരുമാറുകയും ചെയ്യുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഇയാൾക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്തതായും പൊലീസ് സൂപ്രണ്ട് രാജേഷ് എസ് അറിയിച്ചു.
എന്നാൽ സ്റ്റേഷനിലുള്ള പൊലീസുകാർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. പെൺകുട്ടികള്‍ തങ്ങളെയാണ് അവഹേളിച്ചതെന്ന് പൊലീസുകാരില്‍ ഒരാള്‍ പ്രതികരിച്ചു. താന്‍ പെൺകുട്ടിയുെട കൈയില്‍ പിടിച്ചിട്ടേയുള്ളൂവെന്നും ലൈംഗികമായി അപമാനിച്ചിട്ടില്ലെന്നും കോൺസ്റ്റബിൾ ഇൗശ്വരി പ്രസാദ് വ്യക്തമാക്കി.
സംഭവം അന്വേഷിക്കാന്‍ സിറ്റി സര്‍ക്കിള്‍ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയരായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
