Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ കന്നുകാലി വ്യാപാരിയെ മകളുടെ മുന്നിലിട്ട് വെടിവെച്ച് കൊന്നു
text_fieldsbookmark_border
അലിഗഢ്: കന്നുകാലി വ്യാപാരിയായ യുവാവ് മൂന്നുവയസ്സുകാരിയായ മകളുടെ മുന്നിൽവെച്ച് വെടിയേറ്റ് മരിച്ചു. 35 കാരനായ കമാൽ ഖാൻ ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മകളുമായി മടങ്ങുേമ്പാഴാണ് സംഭവം. വെള്ളം വാങ്ങാൻ കാർ നിർത്തിയപ്പോൾ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുംമുേമ്പ മരിച്ചു.
സി.സി.ടി.വി ദൃശ്യം പരിശോധിച്ച പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ, ഇയാളുടെ പേരുവിവരമോ മറ്റു കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല.
കൊലപാതകത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പേർ ക്വാജാ ചൗക്കിൽ പ്രതിഷേധിച്ചു. വിലാപയാത്രയിലും നൂറുകണക്കിന് ആളുകൾ പെങ്കടുത്തു.
Next Story

