Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റാലിനെതിരെ കത്തോലിക്ക വൈദികൻ
text_fieldsbookmark_border
ചെന്നൈ: തൂത്തുക്കുടി കത്തോലിക്ക രൂപത സുവർണ ജൂബിലി ആഘോഷ പരിപാടിയിലേക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ചാൽ ബി.ജെ.പിയിൽ ചേരുമെന്ന മുതിർന്ന വൈദികന്‍റെ അറിയിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.
തൂത്തുക്കുടി രൂപതയിൽനിന്ന് വിരമിച്ച് പ്രീസ്റ്റ് റെസ്റ്റ്ഹോമിൽ വിശ്രമിക്കുന്ന അമലദാസാണ് വിഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ഡി.എം.കെ നേതാവ് സ്റ്റാലിൻ തെരഞ്ഞെടുപ്പ് സമയത്ത് മദ്യഷാപ്പുകൾ പൂട്ടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും യാഥാർഥ്യമായില്ല. സ്റ്റാലിനെ പങ്കെടുപ്പിക്കുന്നുവെങ്കിൽ കോൺഗ്രസ്, ബി.ജെ.പി, അണ്ണാ ഡി.എം.കെ, നാം തമിഴർ കക്ഷി തുടങ്ങി മുഴുവൻ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ക്ഷണിക്കണമെന്നും അമലാദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

