Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിൽ കാറ്ററിങ്...

വിമാനത്തിൽ കാറ്ററിങ് വാഹനമിടിച്ച് അപകടം; സർവിസ് നടത്താൻ ബദൽ സംവിധാനമൊരുക്കി ഇൻഡിഗോ

text_fields
bookmark_border
വിമാനത്തിൽ കാറ്ററിങ് വാഹനമിടിച്ച് അപകടം; സർവിസ് നടത്താൻ ബദൽ സംവിധാനമൊരുക്കി ഇൻഡിഗോ
cancel

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ കാറ്ററിങ് വാൻ ഇടിച്ച് അപകടം. ചൊവ്വാഴ്ച വിമാനത്താവളത്തിലെ ബേ നമ്പർ 51ലാണ് സംഭവം. അപകടത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.

കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുന്നതിനിടെ പെട്ടെന്ന് വിമാനത്തിന്റെ എൻജിനിൽ ഇടിക്കുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ‘കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ ഒരു വാഹനം മുന്നോട്ട് നീങ്ങിവന്ന് ഇടിച്ചു. ബന്ധപ്പെട്ട അധികാരികളെ സംഭവത്തെക്കുറിച്ച് അറിയിച്ചു’ - ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.


പരിശോധനകൾക്കും ആവശ്യമായ അറ്റകുറ്റപ്പണികൾക്കും അനുമതി ലഭിക്കുന്നതിനായി വിമാനം സർവിസ് നടത്താതെ വിമാനത്താവളത്തിൽ ഇട്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഇൻഡിഗോ പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് ആഭ്യന്തര വിമാന സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതിനാൽ സർവിസ് നടത്താനായി മറ്റൊരു ബദൽ സംവിധാനം ഒരുക്കിയതാി ഇൻഡിഗോ പറഞ്ഞു. ‘കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് 6ഇ 6663 വിമാനം സർവീസ് നടത്തേണ്ടതായിരുന്നു. സർവീസ് നടത്താൻ ഒരു ബദൽ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്’ -ഇൻഡിഗോ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGoaircraftKolkata AirportAccidents
News Summary - Catering van hits parked IndiGo aircraft at Kolkata airport
Next Story