Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാതി സെൻസസിൽ എല്ലാവർക്കും പ്രത്യേക കോഡ് വേണം; പ്രക്ഷോഭത്തിന് ഒബിസി സംഘടനകൾ

text_fields
bookmark_border
https://www.madhyamam.com/tags/caste-census
cancel

ന്യൂ​ഡ​ൽ​ഹി: ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​ൽ ജാ​തി​തി​രി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ല്ലാ ജാ​തി​ക​ൾ​ക്കു​മാ​യി എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മി​ൽ ഡ്രോ​പ്-​ഡൗ​ൺ മെ​നു ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധ ആ​ഹ്വാ​ന​വു​മാ​യി അ​ഖി​ലേ​ന്ത്യ ജാ​തി സെ​ൻ​സ​സ് ഏ​കോ​പ​ന സ​മി​തി.

ജ​ന​സം​ഖ്യാ എ​ന്യൂ​മ​റേ​ഷ​ൻ ഘ​ട്ട​ത്തി​ൽ ജാ​തി തി​ര​ഞ്ഞെ​ടു​ക്കാ​ൻ എ​ല്ലാ ജാ​തി​ക​ളു​ടെ​യും പ​ട്ടി​ക അ​ട​ങ്ങു​ന്ന ഡ്രോ​പ്-​ഡൗ​ൺ മെ​നു ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള വി​വി​ധ ഒ.​ബി.​സി അ​സോ​സി​യേ​ഷ​നു​ക​ളും പൗ​രാ​വ​കാ​ശ സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, ഒ.​ബി.​സി, ജ​ന​റ​ൽ എ​ന്നി​ങ്ങ​നെ എ​ല്ലാ ജാ​തി​ക​ൾ​ക്കും പ്ര​ത്യേ​ക കോ​ഡ് ഉ​ണ്ടാ​ക​ണം.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​ർ​ക്കും പൊ​തു​വാ​യി ഒ​രു കോ​ളം മ​തി​യെ​ന്നാ​ണ് 2027 സെ​ൻ​സ​സി​ലെ ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യ​പ്പോ​ൾ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്.

2011ലെ ​സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ജാ​തി സെ​ൻ​സ​സ് വേ​ള​യി​ലും ഇ​തേ രീ​തി​യാ​ണ് അ​വ​ലം​ബി​ച്ച​ത്. 46 ല​ക്ഷ​ത്തി​ലേ​റെ ജാ​തി നാ​മ​ങ്ങ​ളാ​ണ് അ​തി​ൽ വ​ന്ന​തെ​ങ്കി​ലും, കൃ​ത്യ​ത ഇ​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ സ​ർ​ക്കാ​ർ അ​വ നി​രാ​ക​രി​ക്കു​ക​യും ചെ​യ്തു.

സാ​മൂ​ഹി​ക നീ​തി​യും, ആ​നു​പാ​തി​ക പ്രാ​തി​നി​ധ്യ​വും ഉ​റ​പ്പു​വ​രു​ത്താ​നാ​യി സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കാ​ൻ ഡ്രോ​പ്-​ഡൗ​ൺ മെ​നു അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​സ​മ​ത്വ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പു​വ​രു​ത്താ​നും ജാ​തി സെ​ൻ​സ​സ് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഭാ​ര​ത് ജോ​ഡോ അ​ഭി​യാ​ൻ ദേ​ശീ​യ ക​ൺ​വീ​ന​ർ യോ​ഗേ​ന്ദ്ര യാ​ദ​വ് ചൂ​ണ്ടി​ക്കാ​ട്ടി. അ​ഖി​ലേ​ന്ത്യ ഒ.​ബി.​സി വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​കി​ര​ൺ കു​മാ​റും ഇ​തേ അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ചു.

സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പാ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ അ​വ​സ​ര​മാ​ണ് 2027ലെ ​സെ​ൻ​സ​സ് എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ഡ്രോ​പ്-​ഡൗ​ൺ വേ​ണ​മെ​ന്നും സം​വ​ര​ണ​ത്തി​ന് 50 ശ​ത​മാ​ന​മെ​ന്ന പ​രി​ധി എ​ടു​ത്തു​ക​ള​യു​ക​യും വേ​ണം. ന​വം​ബ​ർ 28ന് ​ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജ്യ​ത്തെ ഒ.​ബി.​സി വി​ദ്യാ​ർ​ഥി​ക​ളോ​ടും യു​വാ​ക്ക​ളോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​പ്പി​ന് പ്ര​ത്യേ​ക കോ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡ്രോ​പ്-​ഡൗ​ൺ വേ​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ഡി.​എം.​കെ എം.​പി പി. ​വി​ൽ​സ​ണും ഒ.​ബി.​സി ജ​ന​പ്ര​തി​നി​ധി ഫോ​റം ദേ​ശീ​യ ക​ൺ​വീ​ന​റും തെ​ല​ങ്കാ​ന​യി​ലെ മു​ൻ മ​ന്ത്രി​യു​മാ​യ വി. ​ശ്രീ​നി​വാ​സും ഉ​ന്ന​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story