Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാം ഘട്ട സെൻസിൽ ജാതി വിവരങ്ങളും: വിജ്ഞാപനം ചെയ്തത് നാൽപ്പത് ചോദ്യങ്ങൾ

text_fields
bookmark_border
രണ്ടാം ഘട്ട സെൻസിൽ ജാതി വിവരങ്ങളും: വിജ്ഞാപനം ചെയ്തത് നാൽപ്പത് ചോദ്യങ്ങൾ
cancel

സെൻസസിന്‍റെ രണ്ടാം ഘട്ടlത്തിൽ ചോദ്യങ്ങളിൽ ജാതിയും. കോവിഡ് വാക്സിനേഷൻ എടുത്ത സ്ഥലം ഉൾപ്പെടെ 40 ചോദ്യങ്ങളാണ് കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിൽ പത്താമത്തെ കോളത്തിലാണ് ജാതി സംബന്ധിച്ച ചോദ്യം ഉള്ളത്. ഇതാദ്യമായാണ് സെൻസസിന്‍റെ ഭാഗമായി ജാതി വിവരങ്ങൾ ശേഖരിക്കുന്നത്.

ലഡാക്കിലെയും ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലെയും ജനസംഖ്യാ കണക്കെടുപ്പ് സെപ്റ്റംബർ 1 മുതൽ 30 വരെ നടക്കുമെന്ന് സർക്കാർ വ്യക്തമാക്കി.രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ അടുത്ത വർഷമായിരിക്കും ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുക.

സെൻസസ് രണ്ടാം ഘട്ടത്തിലെ 40 ചോദ്യങ്ങൾ ഇവയാണ്

വ്യക്തിയുടെ പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗം, ജനനതീയതി, വൈവാഹിക നില, വിവാഹം കഴിച്ച പ്രായം, പങ്കാളിയുടെ പേര്, നാഷനാലിറ്റി, മതം, പട്ടിക ജാതി, പട്ടിക വർഗം, പിതാവിന്‍റെ വിവരങ്ങൾ, മാതാവിന്‍റെ വിവരങ്ങൾ, ഭിന്നശേഷി, മാതൃഭാഷയും മറ്റ് അറിയാവുന്ന ഭാഷകളും, സാക്ഷരതയും ഡിജിറ്റൽ സാക്ഷരതയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹാജർ നില, ഉന്നത വിദ്യാഭ്യാസം, അവസാനമായി ചെയ്ത ജോലി, ഇക്കണോമിക് കാറ്റഗറി, തൊഴിൽ, തൊഴിൽ ചെയ്യുന്ന മേഖല, സാമ്പത്തികേതര പ്രവർത്തനങ്ങൾ, തൊഴിലന്വേഷകനാണോ, തൊഴിൽ ചെയ്യുന്നിടത്തേക്ക് യാത്ര ചെയ്യൽ, ജനന സ്ഥലം, താമസിക്കുന്ന സ്ഥലം, അവസാനമായി ജോലി ചെയ്ത സ്ഥലം, കുടിയേറ്റത്തിനുള്ള കാരണം, നിലവിൽ താമസിക്കുന്ന സ്ഥലത്ത് എത്ര കാലമായി തുടരുന്നു, പെർമനന്‍റ് റസിഡൻസ് അഡ്രസ്, കുട്ടികളുടെ എണ്ണം, കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ച കുട്ടികൾ, കോവിജ് വാക്സിൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടിന്‍റെ എണ്ണം, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐ.ഡി നമ്പർ, പാസ്പോർട്ട് നമ്പർ, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് നാൽപ്പത് ചോദ്യങ്ങൾ.

വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസും ഉൾപ്പെടുന്ന ഒന്നാം ഘട്ടം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സെപ്റ്റംബർ 30 വരെ തുടരും. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭവന പട്ടിക തയ്യാറാക്കലിനായുള്ള ഫീൽഡ് സന്ദർശനങ്ങൾ ഏപ്രിൽ 16ന് ആരംഭിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cast questions included in second term census
Next Story