ബംഗാളിൽ ബി.ജെ.പി സ്ഥാനാർഥിയുടെ കാറിൽനിന്ന് പണം പിടിച്ചു
text_fieldsഗട്ടാൽ: പശ്ചിമ ബംഗാളിലെ ഗട്ടാൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുെട വാഹനത്തിൽനി ന്ന് 1.13 ലക്ഷം രൂപ കണ്ടെത്തിയതായി പൊലീസ്. മുൻ െഎ.പി.എസ് ഒാഫിസറും തൃണമൂൽ വിട്ട് ബി.ജെ. പിയിലെത്തി ഗട്ടാലിൽ സ്ഥാനാർഥിയായ ഭാരതി ഘോഷിെൻറ കാറിൽനിന്നാണ് വ്യാഴാഴ്ച രാത്രി പതിനൊേന്നാടെ പണം കണ്ടെടുത്തത്.
ഘോഷ് പണം െകാണ്ടുപോകുന്നുവെന്ന വിവരത്തിൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ഇത് എന്തിനുള്ളതാണെന്ന് ഘോഷിന് വിശദീകരിക്കാൻ കഴിഞ്ഞില്ലെന്നും മൂന്നു മണിക്കൂർ ചോദ്യംചെയ്യലിനു ശേഷം അവരെ വിട്ടയെച്ചന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാെണന്നും അധികൃതർ വിശദീകരിച്ചു. അതേസമയം, തെൻറ വ്യക്തിഗത ആവശ്യത്തിനുള്ള പണവും കൂടെയുണ്ടായിരുന്നവരുെട പണവുമായിരുന്നു അതെന്ന് ഭാരതി ഘോഷ് പറഞ്ഞു.
