Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടുലക്ഷം രൂപയില്‍...

രണ്ടുലക്ഷം രൂപയില്‍ കൂടുതലുള്ള  ഒറ്റ ഇടപാടുകള്‍ അറിയിക്കണമെന്ന്

text_fields
bookmark_border
രണ്ടുലക്ഷം രൂപയില്‍ കൂടുതലുള്ള  ഒറ്റ ഇടപാടുകള്‍ അറിയിക്കണമെന്ന്
cancel

ന്യൂഡല്‍ഹി: ഒറ്റ ഇടപാടില്‍ രണ്ടുലക്ഷത്തില്‍ കൂടുതല്‍ കാഷ് നല്‍കി നടത്തുന്ന എല്ലാ വില്‍പനയും സേവനവും വ്യാപാരികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആദായ നികുതി വകുപ്പിന്‍െറ നിര്‍ദേശം. 1962ലെ ആദായ നികുതി ചട്ടം 114 ഇ അനുസരിച്ചാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തതയുമായി രംഗത്തുവന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും രണ്ടുലക്ഷത്തിന്‍െറ മൊത്തം ഇടപാടുകള്‍ക്ക് മാത്രമാണോ ഇതു ബാധകമെന്ന സംശയം ചില കോണുകളില്‍നിന്നുയര്‍ന്നിരുന്നു. എന്നാല്‍, രണ്ടുലക്ഷം കടക്കുന്ന ഏത് ഒറ്റയായ വില്‍പനക്കും സേവനങ്ങള്‍ക്കും ഈടാക്കുന്ന പണത്തിന്‍െറ രസീതുകള്‍ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

Show Full Article
TAGS:currecy demonetisation 
News Summary - cash demonetisation
Next Story