Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

വാക്​സിനെടുക്കുന്നവർക്ക്​ ഒരു ലക്ഷം രൂപ സബ്​സിഡി കിട്ടുമോ? കേന്ദ്രം പറയുന്നത്​ ശ്രദ്ധിക്കൂ..

text_fields
bookmark_border
indian currency 2000 rupees image
cancel
camera_alt

representational image

''ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്​.ഒ)യുടെ 'കോവിഡ്​ വാക്​സിൻ സബ്​സിഡി' നേടാനുള്ള അവസരം ഇന്ന്​ താങ്കൾക്ക്​ കൈവന്നിരിക്കുന്നു. കോവിഡ്​ പശ്​ചാത്തലത്തിൽ രൂപം നൽകിയ​ ദുരിതാശ്വാസ പദ്ധതിയാണിത്​. അതിന്‍റെ ഭാഗമായി ദിവസവും തെരഞ്ഞെടുത്ത പതിനായിരം പേർക്ക്​ അരലക്ഷം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ്​ കോവിഡ്​ വാക്​സിൻ സബ്​സിഡിയായി നൽകുന്നത്​. താഴെ തന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്യുക.'' എന്ന ഒരു മെസേജ്​ നമ്മിൽ പലർക്കും ലഭിച്ചിരിക്കും.

ഒറ്റനോട്ടത്തിൽ തന്നെ സംഗതി തട്ടിപ്പാണെന്ന്​ മിക്കവർക്കും കത്തുമെങ്കിലും 'അഥവാ ബിരിയാണി കൊടുത്താലോ' എന്ന്​ കരുതി ലിങ്കിൽ ക്ലിക്ക്​ ചെയ്യുന്നവരും വിരളമാവില്ല. ''ലോകാരോഗ്യ സംഘടനയല്ലേ, അവർ ഇങ്ങനെ പറ്റിക്കുകയൊക്കെ ചെയ്യുമോ? അതും ഈ മഹാമാരിക്കാലത്ത്​...'' എന്നൊക്കെ ചിന്തിച്ച്​ ക്ലിക്ക്​ ചെയ്യുന്നവരാകും അധികവും. പാതിവിലക്ക്​ ഹെഡ്​ സെറ്റ്​ വിൽപനക്ക്​ എന്ന്​ പറഞ്ഞ്​ ഉഡായിപ്പ്​ വെബ്​സൈറ്റിൽ ഒരു പരസ്യം കണ്ടമാത്രയിൽ പോയി തലവെച്ച്​ കൊടുത്ത്​ കാശ്​ കളഞ്ഞ ഉന്നത പൊലീസുദ്യോഗസ്​ഥർ വരെയുള്ള നാടാണിത്​. അപ്പോൾ, ഒരുലക്ഷം സബ്​സി​ഡിയെന്നു കേട്ടാൽ നമ്മളെ പോലുള്ള സാധാരണക്കാരൊക്കെ എപ്പോൾ ചെന്നു ക്യൂ നിന്നു എന്ന്​ ​േചാദിച്ചാൽ മതി.



എന്നാൽ, ഇത്​ സംഗതി കൈവിട്ട കളിയാണെന്നാണ്​ നമ്മുടെ കേന്ദ്ര സർക്കാർ ഏജൻസികൾ തരുന്ന മുന്നറിയിപ്പ്​. അങ്ങനൊരു സബ്​സിഡി ഡബ്ല്യു.എച്ച്​.ഒ ഏർപ്പെടുത്തിയി​േട്ട ഇല്ലത്രെ. ബാങ്കിങ്​ പാസ്​വേഡ്​ അടക്കമുള്ള വ്യക്​തിഗത വിവരങ്ങൾ ചോർത്തി വഞ്ചിക്കാനുള്ള ഏതോ കുബുദ്ധികളാണ്​ ഈ തട്ടിപ്പിനുപിന്നിൽ എന്നാണ്​ കേന്ദ്ര സർക്കാറിന്‍റെ പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) നൽകുന്ന വിവരം. ലോട്ടറി അടിച്ചെന്നും സമ്മാനം നൽകുമെന്നും പറഞ്ഞ്​ വരുന്ന മെസേജുകളിൽ ഉള്ള ഇത്തരം വെബ്​ സൈറ്റ്​ അഡ്രസുകളിൽ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കണമെന്നും പി.ഐ.ബി ആവശ്യപ്പെടുന്നു.

''ഇവിടെ വാക്​സിൻ കിട്ടാൻ തന്നെ മനുഷ്യൻമാർ പാടുപെടുന്ന നേരത്താണ്​ വാക്​സിൻ പ്രോത്സാഹിപ്പിക്കാൻ ഒരു അവാർഡ്​... തട്ടിപ്പ്​ നടത്താനാണെങ്കിലും അപമാനിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ'' എന്നാണ്​ നെറ്റിസൺസ്​ ഇതിനെ കുറിച്ച്​ പ്രതികരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOvaccinefake newsfact checkPIB​Covid 19
News Summary - cash award from WHO under COVID 19 vaccine relief plan is real?
Next Story