Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സനാതന ധർമ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്

text_fields
bookmark_border
udhayanidhi stalin
cancel
camera_alt

ഉദയനിധി സ്റ്റാലിൻ

പട്ന: സനാതന ധർമ പരാമർശത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്. മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസാരിച്ചു എന്നാരോപിച്ചാണ് ഐ.പി.സി സെക്ഷൻ 298 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭോജ്പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്.

അതേസമയം ഉദയനിധി സ്റ്റാലിനെതിരെ സമർപ്പിച്ച ഹരജികൾ മദ്രാസ് ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഉദയനിധി സ്റ്റാലിൻ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്. ഉദയനിധിയുടെ പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉദയനിധിക്ക് പുറമെ ശേഖർ ബാബു, എ രാജ എന്നിവർക്കെതിരെയും ഹരജി സമർപ്പിച്ചിരുന്നു. ഉദയനിധി വിവാദ പരാമർശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്നതിനും അദ്ദേഹത്തിന്റെ പരാമർശത്തെ പിൻതാങ്ങിയതിനുമാണ് ഇരുവർക്കുമെതിരെയുള്ള ഹരജി.

സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശമാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മന്ത്രിയെന്ന നിലയിൽ താൻ പറഞ്ഞതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിൻ മനസിലാക്കേണ്ടിയിരുന്നുവെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case registered against Udhayanidhi Stalin in Bihar over his remark on Sanatana Dharma
Next Story