Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​നു​മ​തി​യി​ല്ലാ​തെ...

അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ഷോ ; വി​ജ​യ്‍​ക്കെ​തി​രെ കേ​സ്, പ്രചാരണം അവസാനഘട്ടത്തിലേക്ക്

text_fields
bookmark_border
TVK Chief Vijay Over Chennais T Nagar Roadshow
cancel

ചെ​ന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നു. ഇതിനിടെ, അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് ഷോ ​ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​ക്കെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്തിരിക്കയാണ്. ചെ​ന്നൈ ടി ​ന​ഗ​റി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് വി​ജ​യ്‍​ക്കെ​തി​രെ ചെ​ന്നൈ മാ​മ്പ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വി​ജ​യ്‍​യെ കൂ​ടാ​തെ പാ​ർ​ട്ടി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ടി ന​ഗ​ർ സ്ഥാ​നാ​ർ​ഥി​യു​മാ​യ എ​ൻ.​ആ​ന​ന്ദ്, ദ​ക്ഷി​ണ ചെ​ന്നൈ ജി​ല്ല സെ​ക്ര​ട്ട​റി അ​പ്പു​നു എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേസ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. നി​ശ്ചി​ത വേ​ദി​യി​ൽ പ​രി​പാ​ടി ന​ട​ത്താ​ൻ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത് ലം​ഘി​ച്ചു​കൊ​ണ്ട് ടി ​ന​ഗ​ർ, തൗ​സ​ൻ​ഡ് ലൈ​റ്റ്‌​സ്, എ​ഗ്മൂ​ർ തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് വി​ജ​യ് റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പലപ്പോഴും വിജയ് യുടെ റോഡ് ഷോക്കെത്തുന്ന ആൾക്കൂട്ടം ഇതരകക്ഷികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ചെറുപ്പക്കാർക്കിടയിലാണ് വിജയ്ക്ക് സ്വാധീനമുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thamilnaduRoadshowTVK Vijay
News Summary - Case Registered Against TVK Chief Vijay Over Chennai's T Nagar Roadshow
Next Story