യോഗി-ഭഗവത് വിരുദ്ധ പരാമർശം: ഗായിക ഹർദ് കൗറിനെതിരെ ദേശദ്രോഹ കുറ്റം
text_fieldsമുംബൈ: ആർ.എസ്.എസിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ ഗായിക തരൺ കൗർ ധില്ലൻ എന്ന ഹർ ദ് കൗറിനെതിരെ ദേശദ്രോഹം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തു. 124 എ (ദേശദ്രോഹം), 153 എ (മതാടിസ്ഥാനത്തിൽ വ്യത ്യസ്ത വിഭാഗങ്ങൾ തമ്മിൽ ശത്രുതക്ക് വഴിവെക്കൽ), 500 (അപകീര്ത്തിപ്പെടുത്തല്), 503 (പ്രകോപനം സൃഷ്ടിക്കൽ) എന്നീ വകുപ്പുകളും ഐ.ടി നിയമത്തിലെ 66ാം വകുപ്പും തരൺ കൗറിനെതിരെ വാരണസി പൊലീസ് ചുമത്തിയിട്ടുണ്ട്.
യോഗിയെ ‘ഓറഞ്ച് ബലാത്സംഗക്കാരൻ’ എന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ ‘ഭീകരവാദിയും വംശീയവാദിയും' എന്നുമാണ് ഹർദ് കൗർ വിളിച്ചത്. മുംബൈ ഭീകരാക്രമണമടക്കം രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങൾക്ക് പിന്നിലും ആർ.എസ്.എസ് ആണെന്നും കൗർ സമൂഹമാധ്യമത്തിൽ കുറിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ചിത്രവും എസ്.എം. മുശ്രിഫ് എഴുതിയ ഏറെ വിവാദമായ ‘കർക്കരെയെ കൊന്നതാര്’ എന്ന പുസ്തകത്തിെൻറ കവർചിത്രവും അവർ പോസ്റ്റ് ചെയ്തിരുന്നു.
പുൽവാമ, മുംബൈ എന്നിവയടക്കം രാജ്യത്തുണ്ടായ എല്ലാ ഭീകരാക്രമണങ്ങൾക്കും ഉത്തരവാദി ആർ.എസ്.എസ് മോധാവിയാണ്. ഗോദ്സെ മഹാത്മ ഗാന്ധിയെ വധിച്ചതിനെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. നിങ്ങൾക്ക് ഇവിടെ പ്രവർത്തിക്കാൻ അനുമതിയില്ല. ഗാന്ധിയും ബുദ്ധനുമെല്ലാം ബ്രാഹ്മണ ജാതി മേധാവിത്വത്തിനെതിരെ പോരാടിയവരാണ് -കൗർ പറയുന്നു.
യു.പി മുഖ്യമന്ത്രി ‘സൂപ്പർ ഹീറോ’ ആണെങ്കിൽ ബലാത്സംഗക്കാരൻ യോഗി എന്നാണ് താൻ വിളിക്കുക. നിങ്ങളുടെ സഹോദരിമാർ, അമ്മമാർ, മക്കൾ എന്നിവർ മാനഭംഗം ചെയ്യപ്പെടുേമ്പാൾ നിങ്ങൾ ഇദ്ദേഹത്തെ വിളിക്കുന്നു. എന്നാൽ, ഞാൻ വ്യക്തിപരമായി ‘ഓറഞ്ച് ബലാത്സംഗക്കാരൻ’ എന്നാണ് വിശേഷിപ്പിക്കുകയെന്നും കൗറിെൻറ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
